Close Menu
    Facebook X (Twitter) Instagram
    Saturday, September 13
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Cricket»സചിൻ ബി.സി.സി.ഐ തലപ്പത്തേക്ക്? നിലപാട് വ്യക്തമാക്കി ഇതിഹാസം
    Cricket

    സചിൻ ബി.സി.സി.ഐ തലപ്പത്തേക്ക്? നിലപാട് വ്യക്തമാക്കി ഇതിഹാസം

    MadhyamamBy MadhyamamSeptember 11, 2025No Comments1 Min Read
    Facebook Twitter Pinterest LinkedIn Tumblr Email
    സചിൻ ബി.സി.സി.ഐ തലപ്പത്തേക്ക്? നിലപാട് വ്യക്തമാക്കി ഇതിഹാസം
    Share
    Facebook Twitter LinkedIn Pinterest Email



    മുംബൈ: ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ബാറ്റിങ് ഇതിഹാസവും മുൻ ഇന്ത്യൻ നായകനുമായ സചിൻ ടെണ്ടുൽക്കർ. ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അഭ്യൂഹങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സചിന്‍റെ സ്ഥാപനമായ എസ്.ആർ.ടി സ്പോർട്സ് മാനേജ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി.

    റോജർ ബിന്നിയുടെ പിൻഗാമിയായി സചിൻ ബി.സി.സി.ഐ പ്രസിഡന്‍റാകുമെന്നായിരുന്നു റിപ്പോർട്ട്. ബിന്നിയുടെ കാലാവധി ജൂലൈയിൽ അവസാനിച്ചിരുന്നു. ‘ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് സചിൻ ടെണ്ടുൽക്കറെ പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകളും അഭ്യൂഹങ്ങളും ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. അങ്ങനെയൊരു നീക്കം നടന്നിട്ടില്ലെന്ന് വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു. അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് ബന്ധപ്പെട്ടവർ മാറി നിൽക്കണമെന്ന് അഭ്യർഥിക്കുന്നു’ -സചിന്‍റെ കമ്പനി പത്രക്കുറിപ്പിൽ പറയുന്നു.

    Official Statement from SRT Sports Management Pvt Ltd:It has come to our attention that certain reports and rumours have been circulating regarding Mr. Sachin Tendulkar being considered, or nominated, for the position of President of the Board of Control for Cricket in India…

    — Abhishek Tripathi / अभिषेक त्रिपाठी (@abhishereporter) September 11, 2025

    സെപ്റ്റംബർ 28നാണ് ബി.സി.സി.ഐയുടെ വാർഷിക ജനറൽ ബോഡി നടക്കുന്നത്. 2022 ഒക്ടോബറിലാണ് ബിന്നി ബി.സി.സി.ഐ പ്രസിഡന്‍റായി ചുമതലയേൽക്കുന്നത്. 70 വയസ്സ് പൂർത്തിയായതോടെയാണ് പദവി ഒഴിഞ്ഞത്. ബി.സി.സി.ഐ ഭരണഘടന പ്രകാരം 70 വയസ്സ് പൂർത്തിയായവർക്ക് സ്ഥാനത്തിരിക്കാനാകില്ല. ബി.സി.സി.ഐ ഓംബുഡ്സ്മാനെയും എത്തിക്സ് ഓഫിസറെയും ജനറൽ ബോഡിയിൽ തെരഞ്ഞെടുക്കും. വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ലയാണ് നിലവിൽ പ്രസിഡന്‍റിന്‍റെ ചുമതല വഹിക്കുന്നത്.

    Read Also:  കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊച്ചി ബ്ലൂ ടൈഗേഴ്സിന്

    ഏകകണ്ഠമായി സചിനെ ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാൻ ചർച്ചകൾ നടക്കുന്നതായി അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. 2019 മുതലാണ് മുൻ താരങ്ങളെ ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന രീതി വന്നത്. സൗരവ് ഗാംഗുലിയാണ് ആദ്യമായി പദവിയിലെത്തിയ മുൻ ഇന്ത്യൻ താരം. പിന്നാലെ ബിന്നിയും. 1983ൽ ഏകദിന ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു ബിന്നി.



    © Madhyamam

    BCCI President Board of Control for Cricket in India Sachin Tendulkar Sourav Ganguly ഇതഹസ തലപപതതകക നലപട ബ.സ.സ.ഐ ബിസിസിഐ വയകതമകക സചൻ സചിൻ ടെണ്ടുൽക്കർ
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Madhyamam
    • Website
    • Facebook
    • X (Twitter)
    • Instagram

    Related Posts

    ഏഷ്യാകപ്പ്: ഒമാൻ 67ന് പുറത്ത്; പാകിസ്താന് മിന്നും ജയത്തോടെ തുടക്കം

    September 12, 2025

    കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊച്ചി ബ്ലൂ ടൈഗേഴ്സിന്

    September 8, 2025

    വനിതാ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് ഇന്ത്യയിൽ; പ​​ങ്കെടുക്കില്ലെന്ന് പാകിസ്താൻ

    September 6, 2025

    കെ.സി.എൽ ഫൈനലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ്-കൊല്ലം സെയിലേഴ്സ് പോരാട്ടം; കാലിക്കറ്റിനെ 15 റൺസിന് വീഴ്ത്തി കൊച്ചി

    September 5, 2025

    അനായാസം കൊല്ലം! തൃശൂരിനെ പത്തു വിക്കറ്റിന് തകർത്ത് കേരള ക്രിക്കറ്റ് ലീഗ് ഫൈനലിൽ

    September 5, 2025

    കെ.സി.എൽ: ആ​ല​പ്പി റി​പ്പി​ൾ​സി​നെ തോ​ൽ​പി​ച്ച് കൊ​ല്ലം സെ​മി​യി​ൽ

    September 5, 2025

    Comments are closed.

    Recent Posts
    • ഏഷ്യാകപ്പ്: ഒമാൻ 67ന് പുറത്ത്; പാകിസ്താന് മിന്നും ജയത്തോടെ തുടക്കം September 12, 2025
    • ഗോൾ.. ഗോളോട് ഗോൾ…ഇതിനൊരവസാനമില്ലേ!; 38 ഗോളുകൾ അടിച്ചുകൂട്ടി കേരളം, ഒന്നുപോലും തിരിച്ചടിക്കാനാകാതെ എതിരാളികൾ September 12, 2025
    • സചിൻ ബി.സി.സി.ഐ തലപ്പത്തേക്ക്? നിലപാട് വ്യക്തമാക്കി ഇതിഹാസം September 11, 2025
    • ഫിഫ റാങ്കിങ്: ഒന്നാം നമ്പറിൽ അർജന്റീനയുടെ പടിയിറക്കം; ഇനി സ്​പെയിനിന്റെ കാലം September 11, 2025
    • കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊച്ചി ബ്ലൂ ടൈഗേഴ്സിന് September 8, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    ഏഷ്യാകപ്പ്: ഒമാൻ 67ന് പുറത്ത്; പാകിസ്താന് മിന്നും ജയത്തോടെ തുടക്കം

    September 12, 2025

    ഗോൾ.. ഗോളോട് ഗോൾ…ഇതിനൊരവസാനമില്ലേ!; 38 ഗോളുകൾ അടിച്ചുകൂട്ടി കേരളം, ഒന്നുപോലും തിരിച്ചടിക്കാനാകാതെ എതിരാളികൾ

    September 12, 2025

    സചിൻ ബി.സി.സി.ഐ തലപ്പത്തേക്ക്? നിലപാട് വ്യക്തമാക്കി ഇതിഹാസം

    September 11, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.