കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി താരങ്ങൾക്ക് പരിശീലിക്കാൻ ലോകോത്തര നിലവാരത്തിൽ മൈതാനം ഒരുങ്ങി.
ക്ലബ് തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ട്രെയിനിങ് ബേസായ ‘സാങ്ച്വറിയുടെ’ നിർമാണം പൂർത്തിയായതായി അറിയിച്ചത്. കൊച്ചിയിൽ തൃപ്പൂണിത്തുറ ശ്രീ നാരായണ വിദ്യാപീഠം പബ്ലിക് സ്കൂളുമായി സഹകരിച്ചാണ് ഒരുക്കിയത്.
ഏകദേശം ഒരു വർഷമെടുത്താണ് ലോകോത്തര നിലവാരത്തിൽ ഒരു പരിശീലന കേന്ദ്രം ഒരുങ്ങുന്നത്. ദീർഘകാലത്തേക്ക് പാട്ടത്തിനെടുത്ത സ്ഥലത്താണ് പരിശീലന മൈതാനം ഒരുക്കിയിട്ടുള്ളത്.