
ഇന്ദോർ: ഗ്വാളിയോർ രാജകുടുംബത്തിൽനിന്ന് ഒരാൾകൂടി മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്ത്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മകനും അന്തരിച്ച മുൻ കേന്ദ്രമന്ത്രി മാധറാവു സിന്ധ്യയുടെ ചെറുമകനുമായ മഹാനാര്യമൻ സിന്ധ്യയെ അസോസിയേഷൻ പ്രസിഡന്റായി ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് 29കാരൻ മഹാനാര്യമൻ. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന മാധവറാവു സിന്ധ്യയും പിന്നീട് ബി.ജെ.പിയിൽ ചേർന്ന ജ്യോതിരാദിത്യയും എം.പി.സി.എ പ്രസിഡന്റുമാരായിട്ടുണ്ട്. ഗ്വാളിയോർ ഡിവിഷൻ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റുമാണ് മഹാനാര്യമൻ.