Close Menu
    Facebook X (Twitter) Instagram
    Wednesday, October 15
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Football»ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകൻ; അപേക്ഷിച്ചവരിൽ ലിവർപൂൾ ഇതിഹാസങ്ങളും, മുൻഗണന ഇന്ത്യക്കാരന്…
    Football

    ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകൻ; അപേക്ഷിച്ചവരിൽ ലിവർപൂൾ ഇതിഹാസങ്ങളും, മുൻഗണന ഇന്ത്യക്കാരന്…

    RizwanBy RizwanJuly 22, 2025No Comments2 Mins Read
    Facebook Twitter Pinterest LinkedIn Tumblr Email
    ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകൻ; അപേക്ഷിച്ചവരിൽ ലിവർപൂൾ ഇതിഹാസങ്ങളും, മുൻഗണന ഇന്ത്യക്കാരന്…
    Share
    Facebook Twitter LinkedIn Pinterest Email

    ന്യൂഡൽഹി: ഇന്ത്യൻ ദേശീയ ഫുട്ബാൾ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബിന്‍റെ മുൻ ഇതിഹാസ താരങ്ങളായ റോബി ഫൗളറും ഹാരി കെവെലും.

    മൊത്തം 170 അപേക്ഷകളാണ് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) ലഭിച്ചത്. സ്പെയിൻകാരൻ മനോലോ മാർക്കേസ് പരിശീലക സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് പുതിയ പരിശീലകനെ തേടി എ.ഐ.എഫ്.എഫ് ഈ മാസം നാലിന് പരസ്യം നൽകി‍യത്. കഴിഞ്ഞവർഷം 291 അപേക്ഷകൾ ലഭിച്ചിരുന്നു. ഇന്ത്യയുടെ മുൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്‍റൈൻ വീണ്ടും അപേക്ഷ സമർപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

    അപേക്ഷകരുടെ പേരുകൾ ഫേഡറേഷൻ പുറത്തുവിട്ടിട്ടില്ല. റോബി ഫൗളർ, ഹാരി കെവെൽ എന്നിവരാണ് അപേക്ഷ‍ിച്ചവരിൽ പ്രമുഖർ എന്നാണ് പുറത്തുവരുന്ന വിവരം. ക്യൂൻസ് ലാൻഡിലെ പ്രമുഖ ഫുട്ബാൾ ക്ലബ് ബ്രിസ്ബേൻ റോറിനെയും ഈസ്റ്റ് ബംഗാളിനെയും പരിശീലിപ്പിച്ച അനുഭവം ഫൗളറിനുണ്ട്. പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒമ്പതാമത്തെ ഗോൾ സ്കോററാണ് സ്ട്രൈക്കറായിരുന്നു ഫൗളർ. 1993 മുതൽ 2001 വരെയുള്ള ലിവർപൂൾ കരിയറിൽ 183 ഗോളുകളാണ് താരം നേടിയത്. ആൻഫീൽഡിലെ ആരാധകർ ‘ദൈവം’ എന്ന വിളിപ്പേരാണ് താരത്തിന് ചാർത്തി നൽകിയത്. പിന്നാലെ ലീഡ്സ് യുനൈറ്റഡിലും മാഞ്ചസ്റ്റർ സിറ്റിയിലും കളിച്ച ഫൗളർ 2006ൽ വീണ്ടും ലിവർപൂളിലെത്തി.

    Manolo Marquez has finally spoken after stepping away from Indian football.He mentioned that he had resigned in April but was requested to stay on till the June window.Via: Khel Now#allindiafootball #IndianFootball pic.twitter.com/8M4K2nNVR4

    — All India Football (@AllIndiaFtbl)
    July 7, 2025

    ഇംഗ്ലണ്ട് ദേശീയ ടീമിനുവേണ്ടി 26 മത്സരങ്ങളിൽനിന്ന് ഏഴു ഗോളുകൾ നേടി. ഇംഗ്ലണ്ടിന്‍റെ 1996, 2000 യൂറോ ടീമിലും 2002 ഫിഫ ലോകകപ്പ് ടീമിലും ഇടംനേടിയിരുന്നു. ആസ്ട്രേലിയൻ പരിശീലകനായ കെവെൽ ലീഡ്സ് യുനൈറ്റഡ്, ലിവർപൂൾ, ഗലറ്റ്സാറെ, മെൽബൺ വിക്ടറി ക്ലബുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്. ഓസീസ് ദേശീയ ടീമിനുവേണ്ടി 58 മത്സരങ്ങളിൽനിന്ന് 17 തവണ വലകുലുക്കി. ഇംഗ്ലീഷ് ഫുട്ബാളിലെ ലോവർ ഡിവിഷനിലുള്ള ക്ലബുകളുടെ പരിശീലകനായി പേരെടുത്തിട്ടുണ്ട് കെവെൽ. കൂടാതെ, മോഹൻ ബഗാൻ മുൻ പരിശീലകൻ സാൻജോയ് സെൻ, ജംഷഡ്പുർ എഫ്‌.സി പരിശീലകൻ ഖാലിദ് ജമീൽ എന്നീ ഇന്ത്യക്കാരും സ്പെയിനിൽ നിന്നുള്ള ആന്‍റോണിയോ ലോപ്പസ് ഹബാസും അപേക്ഷകരുടെ കൂട്ടത്തിലുണ്ട്.

    Read Also:  പുതുചരിത്രമെഴുതി കേപ് വെർഡെ! ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യം, ജനസംഖ്യ അഞ്ചു ലക്ഷം മാത്രം

    സാമ്പത്തിക പ്രതിസന്ധി കാരണം ഇന്ത്യയിൽ നിന്നുള്ളവർക്കാണു എ.ഐ.എഫ്.എഫ് മുൻഗണന നൽകുന്നതെന്ന് വിവരമുണ്ട്.

    ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, മോഹൻ ബഗാൻ ക്ലബുകളുടെ പരിശീലകനായിരുന്ന 48കാരൻ ഖാലിദ് ജമീലിനെ ഫെഡറേഷന് ഏറെ താൽപര്യമുണ്ടെന്നാണു വിവരം. ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ ഒക്ടോബർ ഒമ്പതിന് സിംഗപ്പൂരിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Rizwan
    • Website

    Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

    Related Posts

    ലോകകപ്പിൽ ഇനി സൗദി അറേബ്യയുടെ ഗർജനം: തുടർച്ചയായി മൂന്നാംതവണയും യോഗ്യത നേടി ‘ഗ്രീൻ ഫാൽക്കൺസ്’

    October 15, 2025

    ഖത്തറിനൊപ്പം ലോകകപ്പിലേക്ക് ഒരു മലയാളിയും; ചരിത്രം കുറിക്കാൻ കണ്ണൂരുകാരൻ തഹ്സിൻ

    October 15, 2025

    2026ലും തുടരും ഖത്തർ, സൗദി​ ഷോ; യു.എ.ഇക്ക് ഇനി ​േപ്ല ഓഫ് കടമ്പ

    October 15, 2025

    ഗോളിൽ ആറാടി അർജന്റീന; ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ

    October 15, 2025

    ഇത് ചരിത്രം; ഖത്തർ ലോകകപ്പ് യോഗ്യർ; ആവേശപ്പോരിൽ യു.എ.ഇയെ വീഴ്ത്തി (2-1)

    October 15, 2025

    സീനിയര്‍ ഫുട്‌ബാള്‍: മലപ്പുറവും കാസർകോടും ക്വാര്‍ട്ടറില്‍

    October 14, 2025
    Leave A Reply Cancel Reply

    Recent Posts
    • കോഹ്ലിയും രോഹിത്തുമില്ല! പാറ്റ് കമ്മിൻസിന്‍റെ ഇന്ത്യ-ഓസീസ് ഏകദിന ഇലവനിൽ മൂന്നു ഇന്ത്യൻ താരങ്ങൾ മാത്രം… October 15, 2025
    • വിരാട് കോഹ്‌ലി ആർ.സി.ബി വിടുന്നു? പരസ്യ കരാർ നിരസിച്ചെന്ന് റിപ്പോർട്ട് October 15, 2025
    • ലോകകപ്പിൽ ഇനി സൗദി അറേബ്യയുടെ ഗർജനം: തുടർച്ചയായി മൂന്നാംതവണയും യോഗ്യത നേടി ‘ഗ്രീൻ ഫാൽക്കൺസ്’ October 15, 2025
    • ഖത്തറിനൊപ്പം ലോകകപ്പിലേക്ക് ഒരു മലയാളിയും; ചരിത്രം കുറിക്കാൻ കണ്ണൂരുകാരൻ തഹ്സിൻ October 15, 2025
    • 2026ലും തുടരും ഖത്തർ, സൗദി​ ഷോ; യു.എ.ഇക്ക് ഇനി ​േപ്ല ഓഫ് കടമ്പ October 15, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    കോഹ്ലിയും രോഹിത്തുമില്ല! പാറ്റ് കമ്മിൻസിന്‍റെ ഇന്ത്യ-ഓസീസ് ഏകദിന ഇലവനിൽ മൂന്നു ഇന്ത്യൻ താരങ്ങൾ മാത്രം…

    October 15, 2025

    വിരാട് കോഹ്‌ലി ആർ.സി.ബി വിടുന്നു? പരസ്യ കരാർ നിരസിച്ചെന്ന് റിപ്പോർട്ട്

    October 15, 2025

    ലോകകപ്പിൽ ഇനി സൗദി അറേബ്യയുടെ ഗർജനം: തുടർച്ചയായി മൂന്നാംതവണയും യോഗ്യത നേടി ‘ഗ്രീൻ ഫാൽക്കൺസ്’

    October 15, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.