ജോണി ഇവാൻസ്
ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ് ഡിഫൻഡർ ജോണി ഇവാൻസ് ഫുട്ബാൾ കളിക്കളത്തിൽനിന്ന് വിരമിച്ചു. 2006ൽ യുനൈറ്റഡിൽ സീനിയർ ക്ലബ് കരിയർ തുടങ്ങിയ ഇവാൻസ് പിന്നീട് റോയൽ അന്റ്വേർപ്, സണ്ടർലൻഡ്, ആൽബിയൺ, ലെസ്റ്റർ സിറ്റി തുടങ്ങിയവക്ക് വേണ്ടിയും കളിച്ചു. 2023ലാണ് യുനൈറ്റഡിൽ തിരിച്ചെത്തിയത്.
വിവിധ ക്ലബുകൾക്കായി 400ൽ അധികം മത്സരങ്ങളിൽ ഇറങ്ങി. അന്താരാഷ്ട്രതലത്തിൽ വടക്കൻ അയർലൻഡിനായി 107 മത്സരങ്ങളും കളിച്ചിട്ടുണ്ട് 37കാരൻ. വായ്പ-വികസന വിഭാഗത്തിന്റെ ചുമതലക്കാരനായി ഇവാൻസ് യുനൈറ്റഡിൽ തുടരും.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
advertisement