Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ജെന്നാരോ ഗട്ടൂസോ ഇറ്റാലിയൻ ഫുട്ബാൾ ടീം പരിശീലകൻ
    • ആഷിഖ് കുരുണിയൻ പഴയ തട്ടകത്തിലേക്ക്
    • ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ
    • ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?
    • ഫിഫ ക്ലബ് ലോകകപ്പ്;ഇ​ന്റ​ർ മ​യാ​മിക്ക് അ​ൽ അ​ഹ്‌​ലിയുടെ സമനിലപ്പൂട്ട്
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, June 16
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»സ്പാനിഷ് യുവനിരയെ ഷൂട്ടൗട്ടിൽ വീഴ്ത്തി പോർചുഗൽ യുവേഫ നേഷന്‍സ് ലീഗ് ജേതാക്കൾ
    Football

    സ്പാനിഷ് യുവനിരയെ ഷൂട്ടൗട്ടിൽ വീഴ്ത്തി പോർചുഗൽ യുവേഫ നേഷന്‍സ് ലീഗ് ജേതാക്കൾ

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadJune 9, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    സ്പാനിഷ് യുവനിരയെ ഷൂട്ടൗട്ടിൽ വീഴ്ത്തി പോർചുഗൽ യുവേഫ നേഷന്‍സ് ലീഗ് ജേതാക്കൾ
    Share
    Facebook Twitter Telegram WhatsApp

    മ്യൂണിക്: സ്പെയിനിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി യുവേഫ നേഷന്‍സ് ലീഗ് ജേതാക്കളായി പോർചുഗൽ. ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തിൽ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3ന് പോര്‍ചുഗല്‍ വിജയം നേടുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിലായതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.

    21ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡിയുടെ ഗോളിലൂടെ സ്പെയിനാണ് മുന്നിലെത്തിയത്. എന്നാൽ അഞ്ച് മിനിറ്റിന് പിന്നാലെ നുനോ മെന്‍ഡിസ് പോർചുഗലിനെ ഒപ്പമെത്തിച്ചു. ആദ്യപകുതി അവസാനിക്കാനിരിക്കെ 45ാം മിനിറ്റിൽ മൈക്കല്‍ ഒയാര്‍സബാല്‍ ഗോൾ നേടി സ്പെയിനിനെ വീണ്ടും മുന്നിലെത്തിച്ചു. 61ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണോൾഡോ പോർച്ചുഗലിനെ സമനിലയിലേക്കുയർത്തി.

    പിന്നീട് ഇരുടീമും ഗോളിനായി പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനായി കിക്കെടുത്തവരെല്ലാം വലകുലുക്കി. സ്പാനിഷ് താരം അല്‍വാരോ മൊറാട്ടയുടെ കിക്ക് പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ ഡിയോഗ കോസ്റ്റ തടഞ്ഞത് നിര്‍ണായകമായി. പോർച്ചുഗലിനായി ഗോൺസാലോ റാമോസ്, വിട്ടീഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, ന്യൂനോ മെൻഡസ്, റൂബൻ ഡയസ് എന്നിവരാണ് ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടത്. സ്പെയിനിനായി മൈക്കൽ മെറീനോ, അലക്സ് ബയേന, ഇസ്കോ എന്നിവരും ലക്ഷ്യം കണ്ടു. 

    𝗔𝗻𝗼𝘁𝗵𝗲𝗿 𝗢𝗻𝗲. 🏆🏆 @UEFAEURO #FazHistória | #NationsLeague pic.twitter.com/VTksuypPg1

    — Portugal (@selecaoportugal)
    June 8, 2025

    ക്രിസ്റ്റ്യാനോയും സ്‌പെയിനിന്‍റെ യുവതാരം ലമീന്‍ യമാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനാല്‍ ഷൂട്ടൗട്ടിനുണ്ടായിരുന്നില്ല. പോർചുഗലിന്‍റെ രണ്ടാമത് യുവേഫ നേഷന്‍സ് ലീഗ് കിരീടമാണിത്. 2019ലാണ് ആദ്യ കിരീടനേട്ടം. 

    Read Also:  ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച് സെനഗാൾ, ആദ്യ ആഫ്രിക്കൻ രാജ്യം

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ്
    Next Article ഇന്ത്യ-ഹോങ്കോങ് പോരാട്ടം ഒപ്പത്തിനൊപ്പം; ഗോളില്ലാതെ ആദ്യപകുതി, സുവർണാവസരം നഷ്ടപ്പെടുത്തി ആഷിഖ്

    Related Posts

    ജെന്നാരോ ഗട്ടൂസോ ഇറ്റാലിയൻ ഫുട്ബാൾ ടീം പരിശീലകൻ

    June 15, 2025

    ആഷിഖ് കുരുണിയൻ പഴയ തട്ടകത്തിലേക്ക്

    June 15, 2025

    ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ

    June 15, 2025

    ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?

    June 15, 2025

    ഫിഫ ക്ലബ് ലോകകപ്പ്;ഇ​ന്റ​ർ മ​യാ​മിക്ക് അ​ൽ അ​ഹ്‌​ലിയുടെ സമനിലപ്പൂട്ട്

    June 15, 2025

    ബാഴ്സയിലെത്തുമോ നിക്കോ വില്യംസ്..?

    June 15, 2025
    Latest

    ജെന്നാരോ ഗട്ടൂസോ ഇറ്റാലിയൻ ഫുട്ബാൾ ടീം പരിശീലകൻ

    June 15, 2025By Rizwan Abdul Rasheed

    ഫ്ലോ​റ​ൻ​സ്: ഇ​റ്റാ​ലി​യ​ൻ ഫു​ട്ബാ​ൾ ടീം ​പ​രി​ശീ​ല​ക​നാ​യി മു​ൻ മി​ഡ്ഫീ​ൽ​ഡ​ർ ജെ​ന്നാ​രോ ഇ​വാ​ൻ ഗ​ട്ടൂ​സോ​യെ നി​യോ​ഗി​ച്ചു. അടുത്തിടെ പു​റ​ത്താ​ക്കി​യ ലൂ​സി​യാ​നോ സ്പ​ല്ല​റ്റി​ക്ക്…

    ആഷിഖ് കുരുണിയൻ പഴയ തട്ടകത്തിലേക്ക്

    June 15, 2025

    ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ

    June 15, 2025

    ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?

    June 15, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.