ബാഴ്സലോണയും ഇന്‍റർ മിലാനും ഏറ്റുമുട്ടിയ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരം നിയന്ത്രിച്ച സിമോൺ മാർസിനായാക്കിന് ശിക്ഷ വിധിച്ച് യുവേഫ. മ്യൂണിച്ചിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ നിയന്ത്രിക്കുന്നതിൽ നിന്നും അദ്ദേഹത്തെ ഫിഫ വിലക്കി. മിലാനിന്‍റെ ഹോം ഗ്രൗണ്ടിൽ വെച്ച് ബാഴ്സയും ഇന്‍ററും ഏറ്റുമുട്ടിയ മത്സരത്തിൽ ഇന്‍റർ വിജയിച്ചിരുന്നു.
ക്ലാസിക്ക് മത്സരമായി കണക്കാക്കാവുന്ന കളിയിൽ 4-3നായിരുന്നു ഇന്‍ററിന്‍റെ വിജയം. രണ്ട് ലെഗ്ഗിൽ നിന്നുമായി 7-6ന്‍റെ അഗ്രഗേറ്റ് സ്കോറിൽ ജയിച്ച് ഇന്‍റർ ഫൈനലിലേക്ക് പ്രവേശിച്ചിരുന്നു. സെമി ഫൈനലിലെടുത്ത ഒരുപാട് തീരുമാനങ്ങൾ വിവാദപരമായിരുന്നു. ബാഴ്സലോണയെ ഇത് ചൊടിപ്പിച്ചിരുന്നു ഇതിന് ശേഷം അദ്ദേഹത്തിനെതിരെ ബാഴ്സ പരാതി നൽകുകയും ചെയ്തു.
തൽഫലമായി, മാർസിനിയാക് യൂറോപ്പ ലീഗ് ഫൈനലിലോ കോൺഫറൻസ് ലീഗ് ഫൈനലിലോ പങ്കെടുക്കില്ല, യഥാക്രമം ഫെലിക്സ് സ്വയറെയും ഇർഫാൻ പെൽജ്‌റ്റോയെയും ആ മത്സരങ്ങളിൽ ഉൾപ്പെടുത്തും എന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ