കോപ ഡെൽറേ; ബാഴ്സ- റയൽ ഫൈനൽ ഞായർ പുലർച്ചെ

ബാ​ഴ്സ​ലോ​ണ: കോ​പ ഡെ​ൽ റേ (​കി​ങ്സ് ക​പ്പ്) ഫൈ​ന​ലി​ൽ ‘എ​ൽ ക്ലാ​സി​കോ’ അ​ങ്കം. ക​രു​ത്ത​രാ​യ ബാ​ഴ്സ​ലോ​ണ​യും റ​യ​ൽ മ​ഡ്രി​ഡു​മാ​ണ് ഇ​ന്ത്യ​ൻ സ​മ​യം ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 1.30ന് ​ന​ട​ക്കു​ന്ന ക​ലാ​ശ​ക്ക​ളി​യി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്. ലാ ​ലി​ഗ​യി​ലും കി​രീ​ട പോ​രാ​ട്ട​ത്തി​ലാ​ണ് ഇ​രു​ടീ​മു​ക​ളും. ബാ​ഴ്സ​ലോ​ണ നാ​ല് പോ​യ​ന്റു​ക​ൾ​ക്ക് മു​ന്നി​ലു​മാ​ണ്. അ​ടു​ത്ത ആ​ഴ്ച ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി​യി​ൽ ഇ​ന്റ​ർ മി​ലാ​നെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന ബാ​ഴ്സ​യും പു​തി​യ കോ​ച്ച് ഹാ​ൻ​സി ഫ്ലി​ക്കും ഈ ​സ​സീ​ണി​ൽ ഹാ​ട്രി​ക് കി​രീ​ട​ങ്ങ​ളാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മ​റു​ഭാ​ഗ​ത്ത് ബ്ര​സീ​ൽ ടീ​മി​ന്റെ പ​രി​ശീ​ല​ക സ്ഥാ​ന​മേ​റ്റെ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള കാ​ർ​ലോ ആ​ഞ്ച​ലോ​ട്ടി​ക്ക് റ​യ​ലി​ന് കി​രീ​ടം നേ​ടി​ക്കൊ​ടു​ത്ത് മ​ട​ങ്ങാ​മെ​ന്ന പ്ര​തീ​ക്ഷ​യു​മു​ണ്ട്.

ജ​നു​വ​രി​യി​ൽ ന​ട​ന്ന സൂ​പ്പ​ർ ക​പ്പ് ഫൈ​ന​ലി​ൽ റ​യ​ലി​നെ 5-2നാ​ണ് ബാ​ഴ്സ ത​ക​ർ​ത്ത​ത്. ഒ​ക്ടോ​ബ​റി​ൽ സ്പാ​നി​ഷ് ലീ​ഗി​ൽ 4-0നാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ ജ​യം. സെ​വി​യ്യു​ടെ ലാ ​ക​ർ​തു​യ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് കി​ങ്സ് ക​പ്പ് ഫൈ​ന​ൽ. 2014ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഫൈ​ന​ലി​ൽ ഇ​രു​ടീ​മു​ക​ളും കൊ​മ്പു​കോ​ർ​ക്കു​ന്ന​ത്. 31 ത​വ​ണ കി​രീ​ടം നേ​ടി​യ സം​ഘ​മാ​ണ് ബാ​ഴ്സ. 20 ത​വ​ണ റ​യി​ലും കി​ങ്സ് ക​പ്പി​ൽ മു​ത്ത​മി​ട്ടു. ത​ക​ർ​പ്പ​ൻ ഫോ​മി​ലാ​യി​രു​ന്ന പോ​ളി​ഷ് സ്ട്രൈ​ക്ക​ർ റോ​ബ​ർ​ട്ട് ​ലെ​വ​ൻ​ഡോ​സ്കി ബാ​ഴ്സ നി​ര​യി​ൽ ക​ളി​ക്കി​ല്ല. ‘സൂ​പ്പ​ർ സ​ബ്’ ഫെ​റാ​ൻ ടോ​റ​സ് ലെ​വ​ൻ​ഡോ​വ്സി​കി​ക്ക് പ​ക​ര​ക്കാ​ര​നാ​കും. ലെ​ഫ്റ്റ് ബാ​ക്ക് അ​ല​യാ​ന്ദ്രോ ബാ​ൽ​ദെ​ക്കും പ​രി​ക്കാ​ണ്. കി​ലി​യ​ൻ എം​ബാ​പ്പെ​യും വി​നീ​ഷ്യ​സ് ജൂ​നി​യ​റു​മ​ട​ങ്ങു​ന്ന മു​ൻ​നി​ര കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ച്ചാ​ൽ മാ​ത്ര​മേ റ​യ​ലി​ന് മ​ത്സ​രം എ​ളു​പ്പ​മാ​കൂ.

from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Leave a Comment