Close Menu
    Facebook X (Twitter) Instagram
    Tuesday, September 16
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Football»എന്തൊരു വിധിയിത്…! പരിക്കേറ്റ നെയ്മർ ബ്രസീൽ ടീമിൽനിന്ന് പുറത്ത്; പകരക്കാരനായി കൗമാരതാരം
    Football

    എന്തൊരു വിധിയിത്…! പരിക്കേറ്റ നെയ്മർ ബ്രസീൽ ടീമിൽനിന്ന് പുറത്ത്; പകരക്കാരനായി കൗമാരതാരം

    RizwanBy RizwanMarch 15, 2025No Comments2 Mins Read
    Facebook Twitter Pinterest LinkedIn Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    ഒന്നര വർഷത്തെ ഇടവേളക്കുശേഷം ബ്രസീൽ ദേശീയ ടീം ജഴ്സിയിൽ കളിക്കാമെന്ന സൂപ്പർതാരം നെയ്മറിന്‍റെ മോഹങ്ങൾക്ക് വൻതിരിച്ചടി. പേശി പരിക്കിനെ തുടർന്ന് താരത്തെ കൊളംബിയക്കും അർജന്‍റീനക്കുമെതിരായ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽടീമിൽനിന്ന് ഒഴിവാക്കി.

    കരിയറിലുടനീളം താരത്തെ പരിക്ക് വിടാതെ പിന്തുടരുകയാണ്. 2023 ഒക്ടോബറിൽ ഉറുഗ്വായിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റതോടെയാണ് താരം ടീമിന് പുറത്തായത്. കഴിഞ്ഞ ദിവസം പരിശീലകൻ ഡൊറിവാൾ ജൂനിയർ പ്രഖ്യാപിച്ച 23 അംഗ ടീമിൽ നെയ്മറും ഇടംപിടിച്ചിരുന്നു. മാർച്ച് 21ന് ബ്രസീലിയയിൽ കൊളംബിയയെ നേരിടുന്ന ബ്രസീൽ, 25ന് ബ്യൂണസ് ഐറിസിൽ ലയണൽ മെസ്സിയുടെ അർജന്‍റീനയുമായി ഏറ്റുമുട്ടും.

    ‘തിരിച്ചുവരവിന്‍റെ പടിവാതിൽക്കലായിരുന്നു, പക്ഷേ നിർഭാഗ്യവശാൽ ലോകത്തിന്‍റെ പ്രിയപ്പട്ടെ ടീമിന്‍റെ ജഴ്‌സി ധരിക്കാൻ ഇനിയും കാത്തിരിക്കണം. ഞങ്ങൾ ദീർഘനേരം സംസാരിച്ചു, തിരിച്ചുവരാനുള്ള എന്‍റെ ആഗ്രഹത്തെക്കുറിച്ച് എല്ലാവർക്കും അറിയാം, പക്ഷേ, നിലവിൽ റിസ്‌കും എടുക്കേണ്ടെന്നും പരിക്ക് പൂർണമായും ഭേദപ്പെട്ടശേഷം മതിയെന്ന് തീരുമാനിക്കുകയുമായിരുന്നു’ -നെയ്മർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ജനുവരിയിൽ തന്‍റെ ബാല്യകാല ക്ലബായ സാന്‍റോസിൽ നെയ്മർ തിരിച്ചെത്തിയെങ്കിലും പരിക്ക് വീണ്ടും വില്ലനായി. മാർച്ച് രണ്ടിനാണ് അവസാനമായി നെയ്മർ സാന്‍റോസിനായി കളിച്ചത്.

    Read Also:  ഫിഫ റാങ്കിങ്: ഒന്നാം നമ്പറിൽ അർജന്റീനയുടെ പടിയിറക്കം; ഇനി സ്​പെയിനിന്റെ കാലം

    ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിൽനിന്ന് സൗദിയിലെ അൽ-ഹിലാൽ ക്ലബിലെത്തിയെങ്കിലും പരിക്കുകാരണം വെറും ഏഴ് മത്സരങ്ങള്‍ മാത്രമാണ് അവിടെ കളിക്കാനായത്. പരസ്പര സമ്മതത്തോടെ കരാര്‍ അവസാനിപ്പിച്ചാണ് സാന്‍റോസിലേക്ക് നെയ്മര്‍ തിരിച്ചുപോയത്. നെയ്മർ പരിക്കേറ്റ് പുറത്തുപോയതിനുശേഷം ദേശീയ ടീമിന്റെ പ്രകടനം ശരാശരിക്കും താഴെയാണ്.

    സൂപ്പർതാരത്തിന്‍റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. താരത്തിന്‍റെ അഭാവത്തിൽ റയൽ മഡ്രിഡിന്‍റെ കൗമാരതാരം എൻഡ്രിക്കിനെ ടീമിൽ ഉൾപ്പെടുത്തി. ഗോൾ കീപ്പർ എഡേഴ്‌സണ് പകരം ലിയോണിന്‍റെ ലൂക്കാസ് പെറിയെയും ഡിഫൻഡർ ഡാനിലോക്കു പകരം ഫ്ലെമിംഗോയുടെ അലക്‌സ് സാൻഡ്രോയും ടീമിലെത്തി.

    ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തപ്പിത്തടയുകയാണ് ടീം. നിലവിൽ 12 മത്സരങ്ങളിൽനിന്ന് 18 പോയന്‍റുമായി അഞ്ചാം സ്ഥാനത്താണ്. ആദ്യ ആറു സ്ഥാനക്കാരാണ് നേരിട്ട് ലോകകപ്പിന് യോഗ്യത നേടുന്നത്.

    ബ്രസീൽ സ്ക്വാഡ്

    ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), ബെന്‍റോ (അൽ-നസർ), ലൂക്കാസ് പെറി (ലിയോൺ)

    പ്രതിരോധ താരങ്ങൾ: വാൻഡേഴ്സൺ (മൊണാക്കോ), വെസ്ലി, ലിയോ ഓർട്ടിസ്, അലക്‌സ് സാൻഡ്രോ (ഫ്ലെമിംഗോ), ഗബ്രിയേൽ മഗൽഹെസ് (ആഴ്സനൽ), മാർക്വിനോസ് (പി.എസ്.ജി), മുറില്ലോ (നോട്ടിങ്ഹാം ഫോറസ്റ്റ്), ഗിൽഹെം അരാന (അത്ലറ്റിക്കോ മിനെറോ).

    Read Also:  ചാമ്പ്യൻസ് ലീഗ്: എംബാപ്പെയെ ഇത്തവണയെങ്കിലും ഭാഗ്യം തുണക്കുമോ..?

    മധ്യനിര താരങ്ങൾ: ആൻഡ്രി (വോൾവർഹാംപ്ടൺ), ബ്രൂണോ ഗ്വിമാരേസ് (ന്യൂകാസിൽ), ഗെർസൺ (ഫ്ലമെംഗോ), ജോലിന്‍റൺ (ന്യൂകാസിൽ), നെയ്മർ (സാന്‍റോസ്).

    മുന്നേറ്റ താരങ്ങൾ: എസ്താവോ (പാൽമീറസ്), ജോവോ പെഡ്രോ (ബ്രൈറ്റൺ), റാഫിഞ്ഞ (ബാഴ്സലോണ), റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ (റയൽ മഡ്രിഡ്), സാവിഞ്ഞോ (മാഞ്ചസ്റ്റർ സിറ്റി), മാത്യൂസ് കുൻഹ (വോൾവർഹാംപ്ടൺ).

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/JQzkpfq

    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Rizwan
    • Website

    Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

    Related Posts

    മെസ്സിയോ അതോ ക്രിസ്റ്റ്യാനോയോ? കരിയറിൽ ഏറ്റവും കൂടുതൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ താരത്തെ അറിയാം…

    September 16, 2025

    കേരള ബ്ലാസ്റ്റേഴ്സ് വിൽപനക്ക്..?; സ്വന്തമാക്കാനൊരുങ്ങി കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ്

    September 16, 2025

    ചാമ്പ്യൻസ് ലീഗ്: എംബാപ്പെയെ ഇത്തവണയെങ്കിലും ഭാഗ്യം തുണക്കുമോ..?

    September 16, 2025

    യൂറോപ്പിൽ പന്തിന് തീപ്പിടിക്കുന്നു; ഇന്ന് മുതൽ വമ്പൻ പോരാട്ടങ്ങൾ

    September 16, 2025

    മെസ്സി ഫലസ്തീൻ വിരുദ്ധനോ…?; അല്ലെന്ന് ചരിത്രം

    September 16, 2025

    ഹാലൻഡിന് ഡബ്ൾ; മാഞ്ചസ്റ്റർ ഡർബിയിൽ യുനൈറ്റഡിനെ ചാരമാക്കി സിറ്റി, 3-0

    September 15, 2025
    Leave A Reply Cancel Reply

    Recent Posts
    • മെസ്സിയോ അതോ ക്രിസ്റ്റ്യാനോയോ? കരിയറിൽ ഏറ്റവും കൂടുതൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ താരത്തെ അറിയാം… September 16, 2025
    • രാഹുൽ നല്ല ചിന്താഗതിയുള്ളയാൾ, മോദി അധികാരം നിലനിർത്താൻ മുസ്ലിം-ഹിന്ദു കാർഡ് ഇറക്കുന്നുവെന്നും മുൻ പാക് ക്രിക്കറ്റർ; രാഹുലിന് പുതിയ ‘ഫാൻ ബോയി’യെ കിട്ടിയെന്ന് ബി.ജെ.പി September 16, 2025
    • കേരള ബ്ലാസ്റ്റേഴ്സ് വിൽപനക്ക്..?; സ്വന്തമാക്കാനൊരുങ്ങി കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് September 16, 2025
    • ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്​പോൺസറായി അ​പ്പോളോ ടയേഴ്സ്; ബി.സി.സി.ഐക്ക് നൽകുക ഡ്രീം 11 കൊടുത്തതിനേക്കാളും കൂടിയ തുക September 16, 2025
    • ‘പാകിസ്താന്‍റെ മത്സരം കാണാൻ പോലും കൊള്ളില്ല; 15 ഓവറിനു ശേഷം ചാനൽ മാറ്റി പ്രീമിയർ ലീഗ് കണ്ടു’ September 16, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    മെസ്സിയോ അതോ ക്രിസ്റ്റ്യാനോയോ? കരിയറിൽ ഏറ്റവും കൂടുതൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ താരത്തെ അറിയാം…

    September 16, 2025

    രാഹുൽ നല്ല ചിന്താഗതിയുള്ളയാൾ, മോദി അധികാരം നിലനിർത്താൻ മുസ്ലിം-ഹിന്ദു കാർഡ് ഇറക്കുന്നുവെന്നും മുൻ പാക് ക്രിക്കറ്റർ; രാഹുലിന് പുതിയ ‘ഫാൻ ബോയി’യെ കിട്ടിയെന്ന് ബി.ജെ.പി

    September 16, 2025

    കേരള ബ്ലാസ്റ്റേഴ്സ് വിൽപനക്ക്..?; സ്വന്തമാക്കാനൊരുങ്ങി കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ്

    September 16, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.