
ലണ്ടൻ: സ്വന്തം തട്ടകമായ സ്റ്റംഫോർഡ് ബ്രിഡ്ജിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ കോപ്പൻ ഹേഗനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ചെൽസി യൂറോപ്പ കോൺഫറൻസ് ലീഗ് ക്വാർട്ടറിൽ കടന്നു. ഇരുപാദങ്ങളിലുമായി 3-1 ന്റെ ജയമാണ് സ്വന്തമാക്കിയത്.
രണ്ടാം പകുതിയിൽ 55ാം മിനിറ്റിൽ കീരൻ ഡ്യൂസ്ബെറി ഹോളാണ് ചെൽസിക്കായി വിജയഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ റിയൽ ബെറ്റിസ് ഏകപക്ഷീയമായ നാല് ഗോളിന് വിക്ടോറിയ എസ്.സിയെ കീഴടക്കി.
മറ്റൊരു മത്സരത്തിൽ മോൽഡെയെ 2-0ത്തിന് ലെഗിയ വർഷാവ കീഴടക്കി. ക്വാർട്ടറിൽ പോളണ്ട് ക്ലബായ വർഷാവയായിരിക്കും ചെൽസിയുടെ എതിരാളികൾ.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/B8ItHuz