Close Menu
    Facebook X (Twitter) Instagram
    Sunday, August 31
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Football»അലിസൺ..നിങ്ങളെന്തൊരു അദ്ഭുതമാണ്!
    Football

    അലിസൺ..നിങ്ങളെന്തൊരു അദ്ഭുതമാണ്!

    RizwanBy RizwanMarch 6, 2025No Comments3 Mins Read
    Facebook Twitter Pinterest LinkedIn Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    ആറടി നാലിഞ്ചിന്റെ ആകാരസൗഷ്ഠവം. ആന കുത്തിയാലിളകാത്ത ആത്മവീര്യം. ആത്മാർഥതയാണെങ്കിൽ അങ്ങേയറ്റം. പുൽത്തകിടിയിൽ അലിസൺ ബെക്കർ എന്ന അവസാന കാവൽക്കാരന്റെ കരുത്ത് ലോകഫുട്ബാൾ അതിശയത്തോടെ നോക്കിക്കണ്ട രാവുകളിലൊന്നായിരുന്നു ഇന്നലത്തേത്. ആർത്തലച്ചുവന്ന പി.എസ്.ജി മുന്നേറ്റങ്ങളെ അതിരില്ലാത്ത ചങ്കുറപ്പിനാൽ തടയണകെട്ടി നിർത്തിയ അലിസൺ ആധുനിക ഫുട്ബാളിലെ ഏറ്റവും മികച്ച ഗോളിയെന്ന വിശേഷണത്തിനുകൂടി അവകാശവാദമുന്നയിക്കുകയാണ്.

    ചാമ്പ്യൻസ് ലീഗ് ഫുട്ബാളിലെ പ്രീക്വാർട്ടർ മത്സരത്തി​ന്റെ ആദ്യപാദം. കളി പാരിസ് സെന്റ് ജെർമെയ്ന്റെ തട്ടകമായ പാർക് ഡി പ്രിൻസസിൽ. കളത്തിലെ കരുനീക്കങ്ങളിൽ ലിവർപൂളിനെ പാരിസുകാർ അക്ഷരാർഥത്തിൽ വാരിക്കളഞ്ഞ മത്സരം. കളി പെയ്തുതീരുമ്പോൾ പന്തിന്മേൽ 71 ശതമാനം സമയവും നിയന്ത്രണം പി.എസ്.ജിക്ക്. മത്സരത്തിൽ 27 ഷോട്ടുകൾ ലിവർപൂൾ വലയിലേക്ക് പാരിസുകാർ പായിച്ചപ്പോൾ തിരിച്ചുണ്ടായത് രണ്ടു ഷോട്ടുകൾ മാത്രം. ടാർഗറ്റിലേക്ക് പി.എസ്.ജി 10 തവണ പന്തുതൊടുത്തപ്പോൾ ലിവർപൂളിന്റെ കണക്കിൽ ഒരു ഷോട്ടുമാത്രം.

    That Alisson performance! 🤯👏

    Some SENSATIONAL saves in the round of 16 first legs 🚫

    Which was your favourite?! 🧤#LetsFly | @qatarairways pic.twitter.com/ccbYUC4jEn

    — UEFA Champions League (@ChampionsLeague)
    March 5, 2025

    ഹാർവി എലിയറ്റിന്റെ ആ ഒരോയൊരു ഷോട്ടിൽ വീണുകിട്ടിയ ഗോളിലൂടെ 1-0ത്തിന് കളിഗതിക്കെതിരായി ലിവർപൂൾ വിലപ്പെട്ട എവേജയം പിടിച്ചെടുക്കുമ്പോൾ അലിസണായിരുന്നു താരം. എതിരാളികൾ മുച്ചൂടും നിയന്ത്രണമുറപ്പിച്ച മാച്ചിന്റെ അന്തിമഫലത്തെ ലിവർപൂളിന്റെ വഴിയിലേക്ക് മാറ്റിപ്പണിതത് ഏറക്കുറെ അലിസൺ ഒറ്റക്കായിരുന്നു. അയാളുടെ അതിശയകരമായ അത്യധ്വാനത്തിലൂടെയായിരുന്നു ആ ആവേശജയപ്പിറവി. പി.എസ്.ജിയുടെ ഗോളെന്നുറപ്പിച്ച ഒമ്പത് മിന്നുംശ്രമങ്ങളാണ് അസൂയാവഹമായ കൈക്കരുത്തോടെ 32കാരൻ ഗതിമാറ്റിവിട്ടത്.

    Read Also:  ഇ.എഫ്.എല്ലിൽ നാലാം ഡിവിഷൻ ക്ലബിനോട് തോറ്റു; നാണകെട്ട് മടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

    തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിതെന്ന് ബ്രസീൽ ദേശീയ ടീം ഗോളി കൂടിയായ അലിസൺ വിലയിരുത്തുന്നു. പി.എസ്.ജി കരുത്തരായിരിക്കുമെന്ന് കോച്ച് ആദ്യമേ സൂചന നൽകിയിരുന്നു. പന്തു കിട്ടിക്കഴിഞ്ഞാൽ അവർ അത്യന്തം അപകടകാരികളാണ്. അതിനെ നേരിടാൻ ഒരുങ്ങിയിരിക്കണം. എന്താണ് വരാനിരിക്കുന്നതെന്നത് കൃത്യമായി ബോധ്യമുണ്ടായിരുന്നതായി അലിസൺ പറയുന്നു. ‘അവൻ അവിശ്വസനീയമായാണ് കളിച്ചത്. ലോകത്തെ മികച്ച ഗോളി അലിസണല്ലാതെ മറ്റാരുമല്ല’ -മത്സരശേഷം എലിയറ്റിന്റെ സർട്ടിഫിക്കറ്റ്.

    Alisson made 10 crucial saves for Liverpool to survive and take the win! 👏🤯 pic.twitter.com/QGvIkVSkbu

    — Betano Nigeria (@Betano_Nigeria)
    March 6, 2025

    ഗോൾകീപ്പിങ് തന്റെ രക്തത്തിലലിഞ്ഞ കലയാണെന്ന് ഒരിക്കൽ അലിസൺ വെളിപ്പെടുത്തിയിരുന്നു. പ്രൊഫഷനൽ താരമായിരുന്നില്ലെങ്കിലും മുതുമുത്തച്ഛൻ ഗോൾകീപ്പറായിരുന്നു. സ്വദേശമായ നോവോ ഹാംബർഗോയിലെ അമച്വർ ക്ലബിനുവേണ്ടിയായിരുന്നു അദ്ദേഹം ഗ്ലൗസണിഞ്ഞത്. കൂട്ടുകാർക്കൊപ്പം പന്തുകളിക്കുമ്പോൾ അലിസണിന്റെ പിതാവും ഗോൾകീപ്പറുടെ റോളിലായിരുന്നു. പിന്നീടാണ് ചേട്ടൻ മുറീൽ ഗുസ്താവോ ബെക്കർ ലക്ഷണമൊത്തൊരു ഗോൾകീപ്പറുടെ വേഷത്തിൽ കുടുംബത്തിൽ അവതരിപ്പിക്കുന്നത്.

    Read Also:  ഐ.എസ്.എൽ: തർക്കം തീരുന്നു, കളി ഡിസംബറിൽ

    ആറു വയസ്സിന് മൂപ്പുള്ള ചേട്ടൻ ഗോൾകീപ്പറെ കണ്ട് പ്രചോദിതനായാണ് അലിസണും ഗോൾവരക്കുമുന്നിൽ നെഞ്ചും വിരിച്ച് നിൽക്കാൻ മോഹിച്ചത്. സ്കൂളിൽ പഠിക്കുമ്പോൾ ഹോൾഡിങ് മിഡ്ഫീൽഡറുടെ റോളിൽ കളിച്ചുതുടങ്ങിയശേഷം ചേട്ടനെ​പ്പോലെയാകാൻ അനിയൻ ഗോൾപോസ്റ്റിനുകീഴിലേക്ക് മാറി. ബാഴ്സലോണ ഗോളി വിക്ടർ വാൽഡേസായിരുന്നു മാതൃകാതാരം. മാനുവൽ ന്യൂയറെയും ഇഷ്ടമായിരുന്നു. വൺ-ഓൺ-വൺ സിറ്റുവേഷനുകളിലെ ബ്രില്യൻസുമായി തിളങ്ങുന്നതിനൊപ്പം ന്യൂയറുടെ ‘സ്വീപ്പർ കീപ്പർ’ ശൈലിയും സ്വാധീനിച്ചു. ഒന്നാന്തരം റിഫ്ലക്സുകളും ഗംഭീര ഷോട്ട് സ്റ്റോപ്പിങ് മിടുക്കും. ബാക്കിൽനിന്ന് പന്ത് കൃത്യമായി ഡിസ്ട്രിബ്യൂട്ട് ചെയ്യാനുള്ള പ്രാവീണ്യം ലിവർപൂളിന് കഴിഞ്ഞ കളിയിലേതുപോലെ നിർണായക സംഭാവനകൾ നൽകിക്കൊണ്ടേയിരിക്കുന്നു. ബ്രസീലിലെ മുൻഗാമികളായ ഹൂലിയോ സീസറുമായും ക്ലോഡിയോ ടഫറേലുമായും താരതമ്യങ്ങളു​ണ്ടാകുന്നത് സ്വാഭാവികം മാത്രം.

    Look at the pass from Alisson, this is an all timer performance in history of the game😭😭

    pic.twitter.com/BoarqFcYJG

    — NRJ🍄 (@lfcnrj)
    March 5, 2025

    ഗോൾകീപ്പിങ്ങിൽ മാത്രമല്ല, ഭാഷയിലും പണ്ഡിതനാണ് അലിസൺ. പിതാവിന്റെ കുടുംബം ജർമനിയിൽനിന്ന് പണ്ട് ബ്രസീലിലേക്ക് കുടിയേറിയവരാണ്. പിതാവും മുത്തച്ഛനും നന്നായി ജർമൻ സംസാരിക്കും. റോമയിൽ അലിസണിന്റെ ഇരട്ടപ്പേര് ‘ജർമൻ’ എന്നായിരുന്നു. ജർമൻ പാസ്പോർട്ടുമുണ്ട് താരത്തിന്. മാതൃഭാഷയായ പോർചുഗീസിനൊപ്പം ഇറ്റാലിയൻ, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളും നന്നായി വശമുണ്ട്. ലോകാരോഗ്യ സംഘടന തങ്ങളുടെ ഗുഡ്‍വിൽ അംബാസഡറായി അലിസണിനെ തെരഞ്ഞെടുത്തതിനു പിന്നിലെ കാരണങ്ങളിലൊന്ന് ഈ ഭാഷാ പരിജ്ഞാനമാണ്. കടുത്ത ദൈവവിശ്വാസിയായ താരം പെന്തക്കോസ്ത് ക്രിസ്ത്യൻ വിഭാഗക്കാരനാണ്.

    Read Also:  ഫിഫ വിലക്ക് ഭീതിയിൽ ഇന്ത്യൻ ഫുട്ബാൾ; ഒക്ടോബർ 30നകം പരിഹാരമായില്ലെങ്കിൽ വിലക്ക്; അർജന്റീന മത്സരത്തിന് തിരിച്ചടിയാകുമോ..?

    2018 ജൂലൈയിൽ അന്നത്തെ ലോക റെക്കോർഡ് തുകയായ 67 ദശലക്ഷം പൗണ്ടിനാണ് അലിസൺ ഇറ്റാലിയൻ ക്ലബായ റോമയിൽനിന്ന് ലിവർപൂളിലേക്ക് കൂടുമാറിയത്. ഇത്രവിലകൊടുത്ത് ഒരു ഗോൾകീപ്പറെ വാങ്ങണോ എന്ന് അന്ന് പുരികം ചുളിച്ചവർ ഏറെയായിരുന്നു. ഏഴു വർഷം മുമ്പുള്ള ആ സന്ദേഹങ്ങൾക്ക് വീണ്ടും വീണ്ടും അലിസൺ അപാരമായ മെയ് വഴക്കം കൊണ്ട് മറുപടി പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.�

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/0wKcqC1

    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Rizwan
    • Website

    Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

    Related Posts

    ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽറ്റി ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാടകീയ ജയം

    August 30, 2025

    ‘വാറി’ന്റെ നാടകീയതകളും കടന്ന് ചെൽസി, ഫുൾഹാമിനെ വീഴ്ത്തി പട്ടികയിൽ ഒന്നാമത്

    August 30, 2025

    13 മിനിറ്റിൽ ഇരട്ട ഗോൾ; ഗുർപ്രീതിന്റെ ഉഗ്രൻ പെനാൽറ്റി സേവും; തകർപ്പൻ ജയത്തോടെ ഖാലിദ് ജമീലിന്റെ ഇന്ത്യ

    August 29, 2025

    യു.​എ​സ് ഓ​പൺ: സിന്നർ, സ്വരേവ് മുന്നോട്ട്

    August 29, 2025

    ഹർഭജന്‍റെ അടിയേറ്റ് സ്തബ്ധനായി നിൽക്കുന്ന ശ്രീശാന്ത്, പിന്നാലെ പൊട്ടിക്കരച്ചിൽ; ആരും കാണാത്ത ആ ദൃശ്യങ്ങൾ 18 വർഷത്തിനുശേഷം പുറത്ത്

    August 29, 2025

    ഇന്ത്യക്കായി അരങ്ങേറാൻ മലപ്പുറത്തിന്റെ ഉവൈസ്; ​െപ്ലയിങ് ഇലവനിൽ ഇടം

    August 29, 2025
    Leave A Reply Cancel Reply

    Recent Posts
    • ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽറ്റി ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാടകീയ ജയം August 30, 2025
    • കട്ടക്കലിപ്പിൽ സൽമാൻ; അവസാന 12 പന്തിൽ പിറന്നത് 11 സിക്സറുകൾ August 30, 2025
    • കാര്യവട്ടത്ത് സൽമാന്റെ സംഹാര താണ്ഡവം; ട്രിവാൺഡ്രം റോയൽസിനെ ​തോൽപ്പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് രണ്ടാം സ്ഥാനത്ത് August 30, 2025
    • ‘വാറി’ന്റെ നാടകീയതകളും കടന്ന് ചെൽസി, ഫുൾഹാമിനെ വീഴ്ത്തി പട്ടികയിൽ ഒന്നാമത് August 30, 2025
    • സഞ്ജുവിനു മുമ്പേ രാജസ്ഥാൻ വിട്ട് രാഹുൽ ദ്രാവിഡ്; പരിശീലകസ്ഥാനം ഒഴിഞ്ഞു August 30, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽറ്റി ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാടകീയ ജയം

    August 30, 2025

    കട്ടക്കലിപ്പിൽ സൽമാൻ; അവസാന 12 പന്തിൽ പിറന്നത് 11 സിക്സറുകൾ

    August 30, 2025

    കാര്യവട്ടത്ത് സൽമാന്റെ സംഹാര താണ്ഡവം; ട്രിവാൺഡ്രം റോയൽസിനെ ​തോൽപ്പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് രണ്ടാം സ്ഥാനത്ത്

    August 30, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.