
യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേണിനും ബാഴ്സക്കും ലിവർപൂളിനും ഇന്‍റർ മിലാനും ജയം. ബയേൺ മ്യൂണിച്ച് 3-0ന് ബയർ ലെവർകുസനെയാണ് തകർത്തത്. ബയേണിന് വേണ്ടി ഹാരി കെയിൻ രണ്ട് ഗോളുകൾ നേടി. ജമാൽ മുസിയാല ഒരു ഗോളും നേടി.
കരുത്തരുടെ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ലിവർപൂൾ പി.എസ്.ജിയെ തകർത്തത്. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിന്‍റെ 87ാം മിനിറ്റിൽ ഹാർവി എലിയറ്റാണ് ലിവർപൂളിനായി ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ ബാഴ്സലോണ 1-0ന് ബെനഫിക്കയെ പരാജയപ്പെടുത്തി. സൂപ്പർ താരം റാഫീഞ്ഞയാണ് 61ാം മിനിറ്റിൽ വിജയഗോൾ നേടിയത്. 22ാം മിനിറ്റിൽ പാവു കുബാർസി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായി കളിച്ചാണ് ബാഴ്സ ജയം കണ്ടത്.
ഇന്‍റർ മിലാൻ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫെയ്നോർഡിനെ തകർത്തത്. മാർകസ് തുറാം, ലൗതാറോ മാർട്ടിനെസ് എന്നിവരുടെ വകയായിരുന്നു ഗോളുകൾ.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/WwF4HGz