Close Menu
    Facebook X (Twitter) Instagram
    Saturday, August 30
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Football»‘ഞാൻ അത് പഠിപ്പിച്ചു കൊടുത്തതുകൊണ്ടാണ് മെസ്സിക്ക് ലോകകപ്പ് നേടാനായത്’; വെളിപ്പെടുത്തി നെയ്മർ
    Football

    ‘ഞാൻ അത് പഠിപ്പിച്ചു കൊടുത്തതുകൊണ്ടാണ് മെസ്സിക്ക് ലോകകപ്പ് നേടാനായത്’; വെളിപ്പെടുത്തി നെയ്മർ

    RizwanBy RizwanFebruary 28, 2025No Comments2 Mins Read
    Facebook Twitter Pinterest LinkedIn Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    തങ്ങളുടെ ദേശീയ ടീമുകളായ അർജന്റീനയും ബ്രസീലും തമ്മിൽ കടുത്ത വാശിയും മത്സരവീര്യവും പുലർത്തുമ്പോഴും ആധുനിക ഫുട്ബാളിലെ മിന്നും താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും ആത്മാർഥ സുഹൃത്തുക്കളാണ്. 2022 ഖത്തർ ലോകകപ്പിൽ അർജന്റീനയെ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ച ഇതിഹാസ താരം ലയണൽ മെസ്സി കളിയുടെ പുൽത്തകിടി വാണ എക്കാല​ത്തെയും മികച്ച താരമെന്ന വിശേഷണത്തിനുടമയുമാണ്.

    ബാഴ്സലോണയിലും പാരിസ് സെന്റ് ജെർമെയ്നിലും മെസ്സിയും നെയ്മറും ഒന്നിച്ച് കളിച്ചിരുന്നു. ഖത്തർ ലോകകപ്പിൽ ബ്രസീൽ സെമിയിലെത്താതെ പുറത്തായപ്പോൾ മിന്നും പ്രകടനവുമായി മെസ്സി അർജന്റീനയെ ലോകത്തിന്റെ നെറുകയിലേക്ക് നയിക്കുകയായിരുന്നു. ഇപ്പോൾ അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കൊപ്പമാണ് മെസ്സി പന്തുതട്ടുന്നതെങ്കിൽ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിൽനിന്ന് ബ്രസീലിലെ തന്റെ പഴയ ക്ലബായ സാന്റോസിലേക്ക് ഈയിടെയാണ് നെയ്മർ മടങ്ങിയെത്തിയത്.

    🚨🚨 NEYMAR IS LIVE RIGHT NOW IN A PODCAST IN BRAZIL!! 🎙️🇧🇷

    I don’t think many people outside Brazil even know about this, but he’s talking about some really interesting stuff! 👀🔥
    https://t.co/LvXUVRcwOt ↩️

    .#Neymar #neymarlive #football #viral #neymarjr #soccer #podpah pic.twitter.com/MRnNvTTjxT

    — Dog ‘D’ Kebrada🐶⚡ (@KiinOFICIAL)
    February 27, 2025

    ബ്രസീലിൽ ഒരു പോഡ്കാസ്റ്റിനോട് സംസാരിക്കുന്ന വേളയിൽ നെയ്മർ പറഞ്ഞ ഒരു കാര്യം ഇപ്പോൾ ഫുട്ബാൾ ലോകത്ത് ചർച്ചയാണ്. പെനാൽറ്റി കിക്ക് എടുക്കുന്നതെങ്ങനെയെന്ന് താൻ മെസ്സിക്ക് പഠിപ്പിച്ചുകൊടുത്തതായും ലോകകപ്പ് നേടാൻ മെസ്സിയെ അത് സഹായിച്ചുവെന്നും നെയ്മർ അവകാശപ്പെടുന്നു.

    Read Also:  നെയ്മറില്ലാതെ ബ്രസീൽ; പകരക്കാരെ പ്രഖ്യാപിച്ച് ആൻസലോട്ടി | Neymar ruled out

    ‘മെസ്സിയെ പെനാൽറ്റി എടുക്കാൻ ഞാൻ സഹായിച്ചു! പരിശീലനത്തിനിടെ, ‘നീയെങ്ങനെയാണ് ഇതുപോലെ പെനാൽറ്റി എടുക്കുന്നത്?’ എന്ന് അവൻ എന്നോട് ചോദിച്ചു. മെസ്സിയുടെ ആ ചോദ്യം എന്നെ അതിശയിപ്പിച്ചു. നിങ്ങൾ എന്നെ കളിയാക്കുകയാണോ? മെസ്സി തന്നെയല്ലേ ചോദിക്കുന്നത്? എന്നായിരുന്നു എന്റെ ആദ്യ പ്രതികരണം. എനിക്കത് ചെയ്യാൻ കഴിയുമെങ്കിൽ നിങ്ങൾക്കും സാധിക്കും എന്നും ഞാൻ പറഞ്ഞു. എന്നിട്ട് ഞാൻ പെനാൽറ്റി എടുക്കുന്നത് എങ്ങനെയെന്ന് ഞാൻ പറഞ്ഞുകൊടുത്തു. മെസ്സി എന്റെ നിർദേശങ്ങൾക്കനുസരിച്ച് അതുപോലെ​ പ്രാക്ടീസ് ചെയ്യുകയും ചെയ്തു’ -നെയ്മർ പറഞ്ഞു.

    🇧🇷🇦🇷 Neymar: “I helped Messi take penalties! We were in training, he asked me… How do you take penalties like that?”.

    “I was like: Are you crazy? You’re Messi if I can do it, you can too. Then I taught him and he trained”, told Podpah. pic.twitter.com/6CBqy6bxVP

    — Fabrizio Romano (@FabrizioRomano)
    February 28, 2025

    17 സീസണുകളില്‍ ബാഴ്സ​ലോണക്കുവേണ്ടി കളത്തിലിറങ്ങിയ മെസ്സി ക്ലബിന്റെ എക്കാലത്തേയും മഹാന്മാരായ കളിക്കാരിൽ ഉൾപ്പെടുന്നു. 2004 മുതല്‍ 2021വരെയാണ് നൂകാംപിൽ അർജന്റീനക്കാരന്റെ തേരോട്ടം. 2013 മുതൽ 2017 വരെയാണ് ബാഴ്‌സലോണാ ജഴ്സിയിൽ നെയ്മറും മെസ്സിയും ഒന്നിച്ചുണ്ടായിരുന്നത്. പിന്നീടാണ് ഇരുവരും പി.എസ്.ജിയിൽ ഒരുമിച്ചത്.�

    Read Also:  യു.​എ​സ് ഓ​പൺ: സിന്നർ, സ്വരേവ് മുന്നോട്ട്

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/cZDo390

    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Rizwan
    • Website

    Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

    Related Posts

    13 മിനിറ്റിൽ ഇരട്ട ഗോൾ; ഗുർപ്രീതിന്റെ ഉഗ്രൻ പെനാൽറ്റി സേവും; തകർപ്പൻ ജയത്തോടെ ഖാലിദ് ജമീലിന്റെ ഇന്ത്യ

    August 29, 2025

    യു.​എ​സ് ഓ​പൺ: സിന്നർ, സ്വരേവ് മുന്നോട്ട്

    August 29, 2025

    ഹർഭജന്‍റെ അടിയേറ്റ് സ്തബ്ധനായി നിൽക്കുന്ന ശ്രീശാന്ത്, പിന്നാലെ പൊട്ടിക്കരച്ചിൽ; ആരും കാണാത്ത ആ ദൃശ്യങ്ങൾ 18 വർഷത്തിനുശേഷം പുറത്ത്

    August 29, 2025

    ഇന്ത്യക്കായി അരങ്ങേറാൻ മലപ്പുറത്തിന്റെ ഉവൈസ്; ​െപ്ലയിങ് ഇലവനിൽ ഇടം

    August 29, 2025

    മൗറിന്യോയെ പുറത്താക്കി ഫെനർബാഷെ; കോച്ചിന്റെ തൊപ്പി തെറിപ്പിച്ചത് ചാമ്പ്യൻസ് ലീഗ് ​േപ്ല ഓഫിലെ തോൽവി

    August 29, 2025

    കപ്പിനും ചുണ്ടിനും ഇടയിൽ കൈവിട്ടു പോകുമോ മെസ്സിയുടെ വരവ്…

    August 29, 2025
    Leave A Reply Cancel Reply

    Recent Posts
    • സഞ്ജുവിനു മുമ്പേ രാജസ്ഥാൻ വിട്ട് രാഹുൽ ദ്രാവിഡ്; പരിശീലകസ്ഥാനം ഒഴിഞ്ഞു August 30, 2025
    • ഐ.പി.എൽ വിജയാഘോഷ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് ആർ.സി.ബി August 30, 2025
    • ദ്രാവിഡിനോട് ഷറഫു പറഞ്ഞു, "സർ, ക്രിക്കറ്റിന് ഒരു ഭാഷയല്ലേയുള്ളൂ…" August 30, 2025
    • അവസാന ഓവറിൽ ഹാട്രിക് മധുരം; സിംബാബ്​‍വെയെ തരിപ്പണമാക്കി ശ്രീലങ്കൻ വിജയം -വിഡിയോ August 30, 2025
    • ‘നിങ്ങളെയോർത്ത് ലജ്ജിക്കുന്നു, ഇത് തരംതാണ നടപടിയായി…’; ഹർഭജൻ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടതിനെതിരെ ശ്രീശാന്തിന്‍റെ ഭാര്യ August 30, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    സഞ്ജുവിനു മുമ്പേ രാജസ്ഥാൻ വിട്ട് രാഹുൽ ദ്രാവിഡ്; പരിശീലകസ്ഥാനം ഒഴിഞ്ഞു

    August 30, 2025

    ഐ.പി.എൽ വിജയാഘോഷ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് ആർ.സി.ബി

    August 30, 2025

    ദ്രാവിഡിനോട് ഷറഫു പറഞ്ഞു, "സർ, ക്രിക്കറ്റിന് ഒരു ഭാഷയല്ലേയുള്ളൂ…"

    August 30, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.