Close Menu
    Facebook X (Twitter) Instagram
    Saturday, August 30
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Football»എതിർ ടീം കോച്ചിന്‍റെ കഴുത്തിന് പിടിച്ചു; മെസ്സിക്ക് ‘പണി കിട്ടി’! സുവാരസിനും പിഴ -വിഡിയോ
    Football

    എതിർ ടീം കോച്ചിന്‍റെ കഴുത്തിന് പിടിച്ചു; മെസ്സിക്ക് ‘പണി കിട്ടി’! സുവാരസിനും പിഴ -വിഡിയോ

    RizwanBy RizwanFebruary 26, 2025No Comments2 Mins Read
    Facebook Twitter Pinterest LinkedIn Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    ഫ്ലോറിഡ: കളത്തിൽ മോശം പെരുമാറ്റത്തിന്‍റെ പേരിൽ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിക്ക് പിഴ ചുമത്തി മേജർ ലീഗ് സോക്കർ അധികൃതർ.

    കഴിഞ്ഞദിവസം ന്യൂയോർക്ക് സിറ്റിക്കെതിരെ നടന്ന സീസണിലെ ആദ്യ മത്സരത്തിനുശേഷമാണ് ഇന്‍റർ മയാമിയുടെ താരമായ മെസ്സി എതിർ ടീം സഹപരിശീലകൻ മെഹ്ദി ബല്ലൂച്ചിയുടെ കഴുത്തിനു പിന്നിൽ പിടിക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മത്സരത്തിനു ഫൈനൽ വിസിൽ മുഴങ്ങിയതിനു പിന്നാലെ മാച്ച് ഓഫിഷ്യലുമായി മെസ്സി തർക്കിക്കുന്നുണ്ട്.

    ആവേശകരമായ മത്സരത്തിൽ ഇരുടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. അഞ്ചാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ തോമസ് അവിൽസ് മയാമിക്കായി ലക്ഷ്യം കണ്ടെങ്കിലും മിറ്റ ഇലനിക് (26ാം മിനിറ്റ്), അലോൻസോ മാർട്ടിനസ് (55) എന്നിവരിലൂടെ ന്യൂയോർക്ക് സിറ്റി തിരിച്ചടിച്ചു. ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽനിന്ന് ടെലസ്കോ സെഗോവിയയാണ് (90+10) മയാമിയുടെ സമനില ഗോൾ നേടിയത്. 23ാം മിനിറ്റിൽ ടോറ്റോ അവൈൽസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ പത്തുപേരുമായാണ് മയാമി കളിച്ചത്.

    മത്സരശേഷം മാച്ച് ഓഫിഷ്യൽ അലെക്സിസ് ഡാ സിൽവെയുമായി തർക്കിക്കുന്നതിനിടെ ന്യൂയോർക്ക് സിറ്റിയുടെ സഹ പരിശീലകൻ മെഹ്ദി ബല്ലൂച്ചി മെസ്സിയോട് എന്തൊക്കെയോ പറയുന്നുണ്ട്. പിന്നാലെ ബല്ലൂച്ചിയുടെ സമീപത്തേക്കെത്തിയ മെസ്സി അദ്ദേഹത്തിന്‍റെ കഴുത്തിൽ കൈകൊണ്ടു പിടിക്കുകയായിരുന്നു. പിന്നാലെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടാണ് താരം ഗ്രൗണ്ട് വിട്ടത്. താരത്തിന് മഞ്ഞ കാർഡ് ലഭിക്കുകയും ചെയ്തു. ന്യൂയോർക്ക് പ്രതിരോധ താരം ബിർക്ക റിസയോട് മോശമായി പെരുമാറിയതിന് സുവാരസിനും മഞ്ഞ കാർഡ് ലഭിച്ചിരുന്നു.

    💰 Lionel Messi Gets Fined!The Inter Miami captain has been fined an undisclosed amount by MLS for “violating the hands to the face/head/neck of an opponent policy” after the 2-2 draw vs New York City FC.NYCFC assistant coach Mehdi Ballouchy not fined.#InterMiamiCF #Messi𓃵 pic.twitter.com/7PMzH0gsog

    — Franco Panizo (@FrancoPanizo)
    February 25, 2025

    ഇരുവരും അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. എന്നാൽ, പിഴ തുക വെളിപ്പെടുത്തിയിട്ടില്ല. 2023ൽ എം.എൽ.എസിൽ എത്തിയശേഷം താരം ആദ്യമായാണ് അച്ചടക്ക നടപടി നേരിടുന്നത്.

    Read Also:  110ാം മിനിറ്റിൽ 16കാരൻ രക്ഷകനായി അവതരിച്ചു; ന്യൂകാസിലിന്റെ ചെറുത്ത് നിൽപ്പ് മറികടന്ന് ലിവർപൂൾ

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/M0voODi

    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Rizwan
    • Website

    Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

    Related Posts

    13 മിനിറ്റിൽ ഇരട്ട ഗോൾ; ഗുർപ്രീതിന്റെ ഉഗ്രൻ പെനാൽറ്റി സേവും; തകർപ്പൻ ജയത്തോടെ ഖാലിദ് ജമീലിന്റെ ഇന്ത്യ

    August 29, 2025

    യു.​എ​സ് ഓ​പൺ: സിന്നർ, സ്വരേവ് മുന്നോട്ട്

    August 29, 2025

    ഹർഭജന്‍റെ അടിയേറ്റ് സ്തബ്ധനായി നിൽക്കുന്ന ശ്രീശാന്ത്, പിന്നാലെ പൊട്ടിക്കരച്ചിൽ; ആരും കാണാത്ത ആ ദൃശ്യങ്ങൾ 18 വർഷത്തിനുശേഷം പുറത്ത്

    August 29, 2025

    ഇന്ത്യക്കായി അരങ്ങേറാൻ മലപ്പുറത്തിന്റെ ഉവൈസ്; ​െപ്ലയിങ് ഇലവനിൽ ഇടം

    August 29, 2025

    മൗറിന്യോയെ പുറത്താക്കി ഫെനർബാഷെ; കോച്ചിന്റെ തൊപ്പി തെറിപ്പിച്ചത് ചാമ്പ്യൻസ് ലീഗ് ​േപ്ല ഓഫിലെ തോൽവി

    August 29, 2025

    കപ്പിനും ചുണ്ടിനും ഇടയിൽ കൈവിട്ടു പോകുമോ മെസ്സിയുടെ വരവ്…

    August 29, 2025
    Leave A Reply Cancel Reply

    Recent Posts
    • സഞ്ജുവിനു മുമ്പേ രാജസ്ഥാൻ വിട്ട് രാഹുൽ ദ്രാവിഡ്; പരിശീലകസ്ഥാനം ഒഴിഞ്ഞു August 30, 2025
    • ഐ.പി.എൽ വിജയാഘോഷ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് ആർ.സി.ബി August 30, 2025
    • ദ്രാവിഡിനോട് ഷറഫു പറഞ്ഞു, "സർ, ക്രിക്കറ്റിന് ഒരു ഭാഷയല്ലേയുള്ളൂ…" August 30, 2025
    • അവസാന ഓവറിൽ ഹാട്രിക് മധുരം; സിംബാബ്​‍വെയെ തരിപ്പണമാക്കി ശ്രീലങ്കൻ വിജയം -വിഡിയോ August 30, 2025
    • ‘നിങ്ങളെയോർത്ത് ലജ്ജിക്കുന്നു, ഇത് തരംതാണ നടപടിയായി…’; ഹർഭജൻ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടതിനെതിരെ ശ്രീശാന്തിന്‍റെ ഭാര്യ August 30, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    സഞ്ജുവിനു മുമ്പേ രാജസ്ഥാൻ വിട്ട് രാഹുൽ ദ്രാവിഡ്; പരിശീലകസ്ഥാനം ഒഴിഞ്ഞു

    August 30, 2025

    ഐ.പി.എൽ വിജയാഘോഷ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് ആർ.സി.ബി

    August 30, 2025

    ദ്രാവിഡിനോട് ഷറഫു പറഞ്ഞു, "സർ, ക്രിക്കറ്റിന് ഒരു ഭാഷയല്ലേയുള്ളൂ…"

    August 30, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.