ബുധനാഴ്ച നടക്കുന്ന കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ ലെഗാനസിനെതിരെ ജൂഡ് ബെല്ലിംഗ്ഹാമും കിലിയൻ എംബാപ്പെയും കളിക്കില്ലെന്ന് കോച്ച് കാർലോ അൻസലോട്ടി അറിയിച്ചു. ഇരുവർക്കും പരിക്കാണ്.
എന്നാൽ, ചൊവ്വാഴ്ച പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന വിനീഷ്യസ് ജൂനിയർ ലെഗാനസിനെതിരെ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റുഡിഗറും അലാബയും പരിക്കേറ്റ് പുറത്തിരിക്കുന്നതിനാൽ പ്രതിരോധത്തിൽ ജാക്കോബോയെയാകും കളിപ്പിക്കുക. ലെഗാനസ് ശക്തമായ പ്രതിരോധനിരയുള്ള ടീമാണെന്നും അൻസലോട്ടി മുന്നറിയിപ്പ് നൽകി.റഫറി വിവാദത്തിൽ റയൽ മാഡ്രിഡിന് പരാതിയുണ്ടെന്നും അൻസലോട്ടി വ്യക്തമാക്കി.
ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ചുള്ള ചോദ്യത്തിന്, റൊണാൾഡോ ഒരു യുഗത്തെ നിർവചിച്ചുവെന്നും തനിക്ക് അദ്ദേഹം എക്കാലത്തെയും മികച്ച താരമാണെന്നും അൻസലോട്ടി പ്രതികരിച്ചു.