യുവേഫ ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദി വീക്ക് പ്രഖ്യാപിച്ചു!

കഴിഞ്ഞ ബുധനാഴ്ച (ജനുവരി 29) നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ പൂർത്തിയായതോടെ, യുവേഫ ഈ ആഴ്ചയിലെ മികച്ച കളിക്കാരെ ഉൾപ്പെടുത്തി ടീം ഓഫ് ദി വീക്ക് പ്രഖ്യാപിച്ചു. ആവേശകരമായ പോരാട്ടങ്ങൾ കണ്ട ഈ റൗണ്ടിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ ആഴ്ചത്തെ ടീമിൽ ആരൊക്കെയാണെന്ന് നോക്കാം:

  • ഗോൾകീപ്പർ: തിബോട്ട് കോർട്ട്വാ (റയൽ മാഡ്രിഡ്)
  • പ്രതിരോധം: മിച്ചൽ ബാക്കർ (ലില്ലെ), ഒട്ടാമെൻഡി (ബെൻഫിക്ക), റൊണാൾഡ് ആരാൗജോ (ബാഴ്സലോണ), അർജൻ മാലിക് (സ്റ്റർമ്)
  • മധ്യനിര: അലക്സാണ്ടർ പാവ്‌ലോവിച്ച് (ബയേൺ), മോർഗൻ റോഡ്‌ജേഴ്സ് (ആസ്റ്റൺ വില്ല), കൊവാസിച്ച് (മാഞ്ചസ്റ്റർ സിറ്റി)
  • മുന്നേറ്റം: അന്റോയിൻ ഗ്രീസ്മാൻ (അത്‌ലറ്റിക്കോ), ലൗട്ടാരോ മാർട്ടിനെസ് (ഇന്റർ), ഉസ്മാൻ ഡെംബെലെ (പിഎസ്ജി)

Leave a Comment