ന്യൂകാസിൽ: പ്രീമിയർ ലീഗിൽ ചരിത്രം കുറിച്ച് ന്യൂകാസിൽ യുണൈറ്റഡ് താരം അലക്സാണ്ടർ ഇസാക്. വോൾവ്‌സ് ഹാംപ്ടണിനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ തുടർച്ചയായ എട്ട് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന നാലാമത്തെ താരമായി ഇസാക് മാറി.
ജാമി വാർഡി, റൂഡ് വാൻ നിസ്റ്റൽറൂയ്, ഡാനിയൽ സ്റ്ററേജ് എന്നിവർക്കൊപ്പമാണ് ഇസാക് ഇപ്പോൾ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ന്യൂകാസിൽ താരം കൂടിയാണ് ഇസക്.
ഈ സീസണിലെ പ്രീമിയർ ലീഗ് ഗോൾവേട്ടയിൽ 13 ഗോളുകളുമായി ഇസാക് മൂന്നാം സ്ഥാനത്തുണ്ട്. ന്യൂകാസിലിനായി ഇതുവരെ 70 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 44 ഗോളുകൾ ഇസാക് നേടിയിട്ടുണ്ട്.