മഡ്രിഡ്, സ്പെയിൻ: നാല് വർഷത്തിന് ശേഷം ലാ ലിഗയിലെ ആരാധകർക്ക് മിഡ്ഫീൽഡർ ജെയിംസ് റോഡ്രിഗസ് സ്പാനിഷ് പിച്ചുകളിൽ കാണാൻ കഴിയും. എന്നാൽ റയൽ മഡ്രിഡിനൊപ്പം അല്ല.
റയോ വല്ലെക്കാനോയാണ് 33-കാരനായ കൊളംബിയൻ താരവുമായി 2025 ജൂൺ വരെയുള്ള കരാർ ഒപ്പുവച്ചത്. എന്നാൽ കൂടുതൽ വിശദമായ വ്യവസ്ഥകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
റയൽ മാഡ്രിഡിനൊപ്പമായിരുന്നു റോഡ്രിഗസ് അവസാനമായി ലാലിഗയിൽ കളിച്ചത്. 2014-2017 വരെയും 2019/2020 സീസണിലും റയൽ മാഡ്രിഡിനായി 125 മത്സര ങ്ങൾ കളിച്ചിരുന്നു. 37 ഗോളുകളും 42 അസിസ്റ്റുകളും നേടിയിരുന്നു.
റയൽ മാഡ്രിഡിന് പുറമേ, പോർട്ടോ, ബയേൺ മ്യൂണിക്, മൊണാക്കോ, എവർട്ടൺ, ഒളിമ്പിയാക്കോസ് എന്നീ ടീമുകൾക്ക് വേണ്ടിയും റോഡ്രിഗസ് കളിച്ചിട്ടുണ്ട്. ബ്രസീലിലെ സാവോ പൗലോ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ക്ലബ്.
ലാലിഗയിലെ മൂന്നാം റൗണ്ടിലെ ബാഴ്‌സലോണയ്‌ക്കെതിരായ മത്സത്തിൽ റോഡ്രിഗസ് ടീമിനായി അരങ്ങേറും.
