ഇറ്റാലിയൻ ക്ലബ്ബായ റോമയിൽ നിന്ന് പാവോ ഡിബാല നീങ്ങുമെന്ന വാർത്തകൾക്ക് പിന്നാലെ, ക്ലബ്ബിനെക്കാൾ വലിയ താരമില്ലെന്ന് മുൻ റോമാ താരവും നിലവിലെ കോച്ച് കൂടിയായ ദാനിയേൽ ഡി റോസ്സി പറഞ്ഞു. യുവ താരങ്ങളുടെ വരവ് റോമയ്ക്ക് നല്ലതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി ക്ലബായ അൽ-ഖദസിയയിൽ നിന്ന് ഡി ബാലയ്ക്ക് മൂന്ന് വർഷത്തേക്ക് ഏകദേശം 60 മില്യൺ യൂറോയുടെ വമ്പൻ ഓഫർ ലഭിച്ചിട്ടുണ്ട്. ഈ വാർത്ത റോമ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ക്ലബ്ബിന്റെ വരുമാനത്തിൽ വലിയ പങ്കുവഹിക്കുന്ന ഡി ബാലയുടെ നഷ്ടം റോമയ്ക്ക് വലിയ വെല്ലുവിളിയാണ്.
Also Read: പൗലോ ഡിബാല സൗദിയിലേക്ക്!
2022 മുതൽ 2023 വരെ ഡി ബാലയുടെ ജേഴ്സി വിൽപ്പത്തിലൂടെ മാത്രം റോമയ്ക്ക് 1.5 മില്യൺ യൂറോ വരുമാനം ഉണ്ടായി. ഡി ബാലയെ നിലനിർത്തണമെന്നാവശ്യപ്പെട്ട് റോമിലെ തെരുവുകളിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലും ഡി ബാലയെ വിടാതെ നിർത്തണമെന്ന ആവശ്യം ശക്തമാണ്.
ഈ സാഹചര്യത്തിൽ റോമയ്ക്ക് പുതിയ താരത്തെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ക്ലബ്ബ് ഇത് എങ്ങനെ നേരിടും എന്നു കാത്തിരുന്ന് കാണാം.