Cricket

28 പന്തിൽ സെഞ്ച്വറി! ലിസ്റ്റ് എ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് വൈഭവ് സൂര്യവംശി



ദോഹ: ലിസ്റ്റ് എ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.

ദോഹയിൽ നടക്കുന്ന റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പിൽ യു.എ.ഇക്കെതിരെ 15കാരനായ വൈഭവ് 28 പന്തിലാണ് സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡ് താരം സ്വന്തമാക്കി. 2023-24 സീസണിൽ സൗത്ത് ആസ്‌ട്രേലിയക്കായി ടാസ്മാനിയക്കെതിരെ 29 പന്തിൽ സെഞ്ച്വറി നേടിയ ആസ്‌ട്രേലിയൻ താരം ജേക്ക് ഫ്രേസർ-മക്‌ഗർക്കിന്റെ റെക്കോഡാണ് സൂര്യവംശി മറികടന്നത്.

ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 10.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. 41 പന്തിൽ 157 റൺസുമായി വൈഭവും 12 പന്തിൽ 14 റൺസുമായി റിങ്കു സിങ്ങുമാണ് ക്രീസിലുള്ളത്. 21 സിക്സും ആറു ഫോറുമടങ്ങുന്നതാണ് വൈഭവിന്‍റെ ഇന്നിങ്സ്. ഏഴ് ഓവർ പൂർത്തിയാകുന്നതിന് മുമ്പുതന്നെ താരം സെഞ്ച്വറിയിലെത്തി. സെമി ഉറപ്പിക്കാൻ ഇന്ത്യ എ ടീമിന് ഈ മത്സരം നിർണായകമാണ്.

144 പന്തിൽ 130 റൺസെടുത്ത ഹർപ്രീത് സിങ് ഭാട്ടിയയാണ് യു.എ.ഇയുടെ ടോപ് സ്കോറർ. ഇന്ത്യക്കായി അർഷാദ് ഖാൻ നാല് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം നടത്തി.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.