Cricket

എ​രി​യാ​ൽ പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് ന​വം​. 19ന്; പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു



ദോ​ഹ: എ​രി​യാ​ൽ ക​മ്മ്യൂ​ണി​റ്റി ഫോ​റം ഖ​ത്ത​ർ സം​ഘ​ടി​പ്പി​ക്കു​ന്ന എ​രി​യാ​ൽ പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ന്റെ​യും കു​ടും​ബ​സം​ഗ​മ​ത്തി​ന്റെ​യും പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. റേ​ഡി​യോ സു​നോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ.​ജെ അ​ശ്വ​തി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ന​വം​ബ​ർ 19ന് ​രാ​ത്രി 10 മു​ത​ൽ ഗ​റാ​ഫ​യി​ലെ പേ​ളി​ങ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ പ​രി​പാ​ടി ന​ട​ക്കും. ഖ​ത്ത​റി​ലെ എ​രി​യാ​ൽ നി​വാ​സി​ക​ൾ​ക്കി​ട​യി​ലെ ഐ​ക്യ​വും സൗ​ഹൃ​ദ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള നാ​ട്ടു​കാ​രെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഒ​രു​മി​പ്പി​ക്കു​ന്ന​തി​നു​മാ​യാ​ണ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക​പ്പു​റം പ​ര​സ്പ​ര ബ​ന്ധ​ങ്ങ​ൾ ദൃ​ഢ​മാ​ക്കാ​നും പു​തി​യ ത​ല​മു​റ​ക്ക് സൗ​ഹൃ​ദം വ​ള​ർ​ത്താ​നു​മു​ള്ള അ​വ​സ​ര​മാ​യി​രി​ക്കും പ​രി​പാ​ടി​യെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ടൂ​ർ​ണ​മെ​ന്റി​ൽ നാ​ല് ടീ​മു​ക​ളാ​യി പ​ര​സ്പ​രം മാ​റ്റു​ര​ക്കും. മി​ക​ച്ച താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്കാ​ണ് വേ​ദി​യൊ​രു​ങ്ങു​ന്ന​ത്. ക്രി​ക്ക​റ്റ് ആ​വേ​ശ​ത്തോ​ടൊ​പ്പം സൗ​ഹൃ​ദ​വും ടീം ​സ്പി​രി​റ്റും നി​റ​ഞ്ഞ കാ​യി​ക​മേ​ള ഒ​രു​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രി​ക​യാ​ണ്. ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്കൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളും സൗ​ഹൃ​ദ സം​ഗ​മ​ങ്ങ​ളും ഒ​രു​ക്കു​ന്നു​ണ്ട്. എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​വു​ന്ന രീ​തി​യി​ൽ കു​ടും​ബ​സം​ഗ​മം ക്ര​മീ​ക​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പോ​സ്റ്റ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ഹാ​രി​സ് എ​രി​യാ​ൽ, അ​ബ്ദു​ൽ റ​ഹി​മാ​ൻ എ​രി​യാ​ൽ, അ​ൽ​ത്താ​ഫ് ചെ​ര​ങ്കൈ, അ​ൻ​വ​ർ എ​രി​യാ​ൽ, സാ​ദ​ത്ത് കു​ള​ങ്ക​ര, നു​മാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.