Cricket

റൊണാൾഡോയെ പിന്തള്ളി ശുഭ്മാൻ ഗിൽ; ലോകത്തിലെ വിപണി മൂല്യമുള്ള അത്‌ലറ്റുകളുടെ പട്ടികയിൽ 13-ാം സ്ഥാനത്ത്



ഹൈദരാബാദ്: പ്രശസ്തമായ ‘സ്പോർട്സ് പ്രോ’ 2026ലെ ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള അത്‌ലറ്റുകളുടെ പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗിൽ 13ാം സ്ഥാനത്തെത്തി. ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ (14ാംസ്ഥാനം) പിന്തള്ളിയാണ് ഗിൽ ഈ നേട്ടം കൈവരിച്ചത്. ഈ പട്ടികയിലെ ആദ്യ 15 സ്ഥാനങ്ങളിൽ ഇടംനേടിയ ഏക ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലാണ്.

അത്‌ലറ്റുകളുടെ ഇതുവരെയുള്ള പ്രശസ്തി, കരിയറിന്റെ വളർച്ച, ഭാവിയിലെ സാധ്യതകൾ എന്നിവ വിലയിരുത്തിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

സവിശേഷമായ കരിയർ നേട്ടങ്ങൾ:

ശുഭ്മാൻ 2023ൽ ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെതിരെ വെറും 23ാം വയസ്സിൽ ഗിൽ 208 റൺസ് നേടിയിരുന്നു. ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് അദ്ദേഹം. അന്നത്തെ മത്സരത്തിൽ എതിരാളികൾക്കെതിരെ അദ്ദേഹം ഒറ്റക്ക് നേടിയ റൺസ് ഇന്ത്യൻ ടീമിന്റെ ബാക്കി താരങ്ങൾ നേടിയ ആകെ റൺസിനേക്കാൾ കൂടുതലായിരുന്നു.മത്സരത്തിൽ 19 ഫോറുകളും 9 സിക്സറുകളും അദ്ദേഹം നേടി.

ക്രിക്കറ്റിന് പുറമെ, ‘സ്പൈഡർമാൻ: അക്രോസ് ദി സ്പൈഡർ-വേഴ്‌സ്’ എന്ന സിനിമയുടെ ഹിന്ദി, പഞ്ചാബി പതിപ്പുകളിൽ സ്‌പൈഡർമാന് ശബ്ദം നൽകിയും ഗിൽ ശ്രദ്ധ നേടി. ക്രിക്കറ്റ് കാണാത്ത സിനിമാ പ്രേക്ഷകരിലേക്കും ഈ വഴിക്ക് അദ്ദേഹത്തിന്റെ ജനപ്രീതി എത്തി.വ്യത്യസ്ത മേഖലകളിലെ ഈ ജനപ്രീതിയാണ് കായിക ലോകത്ത് ശുഭ്മാൻ ഗില്ലിന്റെ വിപണി മൂല്യം ഉയർത്താൻ സഹായിച്ചത്.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.