ഏകദിനം: ഒ​മാ​നെ​തി​രെ കേ​ര​ള​ത്തി​ന് ത​ക​ർ​പ്പ​ൻ ജ‍യം



മ​സ്ക​ത്ത്: ഒ​മാ​ൻ പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത​ക​ർ​പ്പ​ൻ ജ​യ​വു​മാ​യി കേ​ര​ളം. മൂ​ന്ന് ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രെ എ​ട്ട് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം തോ​ൽ​പി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഒ​മാ​ൻ 50 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 244 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കേ​ര​ളം 42.1 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റി​ന് ല​ക്ഷ്യ​ത്തി​ലെ​ത്തി. കൃ​ഷ്ണ​പ്ര​സാ​ദ് 120 പ​ന്തി​ൽ 14 ഫോ​റും ര​ണ്ട് സി​ക്സു​മ​ട​ക്കം 117 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ഗോ​വി​ന്ദ് ദേ​വ് പൈ 92 ​പ​ന്തി​ൽ 83 റ​ൺ​സു​മെ​ടു​ത്തു.

ടോ​സ് നേ​ടി​യ കേ​ര​ളം ഒ​മാ​നെ ആ​ദ്യം ബാ​റ്റ് ചെ​യ്യാ​ൻ അ​യ​ക്കു​ക​യാ​യി​രു​ന്നു. ക്യാ​പ്റ്റ​ൻ ജ​തീ​ന്ദ​ർ സി​ങ്ങും ജീ​ത് ഷാ​യും ചേ​ർ​ന്നു​ള്ള ഓ​പ​ണി​ങ് വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ൽ 51 റ​ൺ​സ് പി​റ​ന്നു. ജ​തീ​ന്ദ​ർ സി​ങ് 21ഉം ​ജീ​ത് ഷാ 63​ഉം റ​ൺ​സ് നേ​ടി. എ​ന്നാ​ൽ, തു​ട​ർ​ന്നെ​ത്തി​യ​വ​ർ​ക്ക് പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. ഒ​മ്പ​താ​മ​നാ​യെ​ത്തി 23 പ​ന്തി​ൽ 44 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ന​ദീം ഖാ​ന്റെ പ്ര​ക​ട​ന​മാ​ണ് ഒ​മാ​ന്റെ സ്കോ​ർ 244ൽ ​എ​ത്തി​ച്ച​ത്.

ആ​ന​ന്ദ് ജോ​സ​ഫ് 10 ഓ​വ​റി​ൽ 60 റ​ൺ​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. കാ​ർ​ത്തി​ക് ബി. ​നാ​യ​ർ മൂ​ന്നും അ​ബ്ദു​ൽ ബാ​സി​ത് ര​ണ്ടും വി​ക്ക​റ്റ് നേ​ടി. കേ​ര​ള​ത്തി​ന് തു​ട​ക്ക​ത്തി​ൽ​ത​ന്നെ 14 റ​ൺ​സെ​ടു​ത്ത വ​ത്സ​ൽ ഗോ​വി​ന്ദി​ന്റെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ര​ണ്ടാം വി​ക്ക​റ്റി​ൽ ഒ​ത്തു​ചേ​ർ​ന്ന കൃ​ഷ്ണ​പ്ര​സാ​ദ്- ഗോ​വി​ന്ദ് ദേ​വ് കൂ​ട്ടു​കെ​ട്ടാ​ണ് അ​നാ​യാ​സ വി​ജ​യ​മൊ​രു​ക്കി​യ​ത്. ഈ ​സ​ഖ്യം 175 റ​ൺ​സ് നേ​ടി. ടീ​മി​നെ ജ​യ​ത്തി​ന് തൊ​ട്ട​രി​കി​ലെ​ത്തി​ച്ച ശേ​ഷ​മാ​ണ് ഗോ​വി​ന്ദ് ദേ​വ് മ​ട​ങ്ങി​യ​ത്. മും​ബൈ​യാ​ണ് ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ടീം



© Madhyamam