ഇന്ത്യ-സിംബാബ്​‍വെ ട്വന്റി20ക്ക് നാളെ തുടക്കം


ലോ​ക​ക​പ്പ് ഫൈ​ന​ലി​നി​ടെ സിം​ബാ ബ്​‍വെ ക്യാ​പ്റ്റ​ൻ സി​ക്ക​ന്ദ​ർ റാ​സ​യും ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രും ഫോ​ട്ടോ​ക്കാ​യി പോ​സ് ​ചെ​യ്യു​ന്നു

ഹ​രാ​രെ: നാ​യ​ക​നെ​ന്ന നി​ല​യി​ൽ ആ​ദ്യ പ​ര​മ്പ​ര നേ​ട്ട​ത്തി​നാ​യി ശ്രേ​യ​സ് അ​യ്യ​ർ നാളെ ഇറങ്ങും. ഇ​ന്ത്യ​യും സിം​ബാ​ബ്​‍വെ​യും ത​മ്മി​ലു​ള്ള മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ ക​ളി ഇ​ന്ന് ഹ​രാ​രെ​യി​ൽ ന​ട​ക്കും. ഹ​രാ​രെ സ്​​പോ​ർ​ട്സ് ക്ല​ബ് മൈ​താ​ന​ത്ത് ഇ​ന്ത്യ​ൻ സ​മ​യം വൈ​കീ​ട്ട് 4.30ന് ​മ​ത്സ​രം തു​ട​ങ്ങും. ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ൽ അ​യ​ർ​ല​ൻ​ഡി​നും ഇം​ഗ്ല​ണ്ടി​നു​മെ​തി​രാ​യ ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ ശ്രേ​യ​സ് അ​യ്യ​ർ​ക്ക് ആ​റി​ലും തോ​ൽ​വി​യാ​യി​രു​ന്നു ഫ​ലം.

പ​ക​ര​ക്കാ​ര​ൻ കോ​ച്ച് വി.​വി.​എ​സ്. ല​ക്ഷ്മ​ൺ ആ​ണ് ടീ​മി​നൊ​പ്പ​മു​ള്ള​ത്. കൗ​മാ​ര​പ്ര​തി​ഭ വൈ​ഭ​വ് സൂ​ര്യ​വം​ശി​യും അ​ഭി​ഷേ​ക് വ​ർ​മ​യും ഇ​ന്ത്യ​ക്കാ​യി ബാ​റ്റി​ങ്ങി​ൽ ഓ​പ​ണ​ർ​മാ​രാ​കും. അ​ഭി​ഷേ​ക് ശ​ർ​മ ആ​ദ്യ​മാ​യി ട്വ​ന്റി20 സെ​ഞ്ച്വ​റി നേ​ടി​യ​ത് ഈ ​മൈ​താ​ന​ത്താ​ണ്. ഈ ​വ​ർ​ഷം അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇ​വി​ടെ സൂ​ര്യ​വം​ശി സെ​ഞ്ച്വ​റി നേ​ടി​യി​രു​​ന്നു. ഇ​ഷാ​ൻ കി​ഷ​നും തി​ല​ക് വ​ർ​മ​യും ശി​വം ദു​ബെ​യും ടീ​മി​ലു​ണ്ട്. പ്രി​ൻ​സ് യാ​ദ​വ്, മാ​യ​ങ്ക് യാ​ദ​വ് തു​ട​ങ്ങി​യ യു​വ ബൗ​ള​ർ​മാ​രാ​ണ് ടീ​മി​ലു​ള്ള​ത്.

© Madhyamam