മു​ല്ല​ൻ​പു​ർ ടെ​സ്റ്റ്: അ​ഫ്ഗാ​നിസ്താനെ​തി​രെ ഇ​ന്ത്യ​ക്ക് ഇ​ന്നി​ങ്സ് ജ​യം



മു​ല്ല​ൻ​പു​ർ (പ​ഞ്ചാ​ബ്): അ​ഫ്ഗാ​നി​സ്താ​നെ​തി​രാ​യ ഏ​ക ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് വ​ൻ ജ​യം. ഇ​ന്നി​ങ്സി​നും 300 റ​ൺ​സി​നു​മാ​ണ് സ​ന്ദ​ർ​ശ​ക​രു​ടെ തോ​ൽ​വി. 412 റ​ൺ​സി​ന്റെ കൂ​റ്റ​ൻ ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡ് നേ​ടി​യ ഇ​ന്ത്യ എ​തി​രാ​ളി​ക​ളെ ഫോ​ളോ ഓ​ണി​ന് അ​യ​ച്ച് 112 റ​ൺ​സി​ന് പു​റ​ത്താ​ക്കി മൂ​ന്നാം​ദി​നം ത​ന്നെ ജ​യം സ്വ​ന്ത​മാ​ക്കി. ഒ​ന്നാം ഇ​ന്നി​ങ്സി​ൽ ആ​റും ര​ണ്ടാം ഇ​ന്നി​ങ്സി​ൽ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി​യ അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ സ്പി​ന്ന​ർ മാ​ന​വ് സു​ത്താ​റാ​ണ് ക​ളി​യി​ലെ കേ​മ​ൻ. സ്കോ​ർ: ഇ​ന്ത്യ 564/8 ഡി​ക്ല., അ​ഫ്ഗാ​നി​സ്താ​ൻ 152, 112.

അ​ഞ്ച് വി​ക്ക​റ്റി​ന് 113 റ​ൺ​സി​ലാ​ണ് അ​ഫ്ഗാ​ൻ തി​ങ്ക​ളാ​ഴ്ച ഒ​ന്നാം ഇ​ന്നി​ങ്സ് പു​ന​രാ​രം​ഭി​ച്ച​ത്. 39 റ​ൺ​സ് ചേ​ർ​ക്കു​ന്ന​തി​നി​ടെ ഇ​വ​രു​ടെ ബാ​ക്കി വി​ക്ക​റ്റു​ക​ളും വീ​ണു. ത​ലേ​ന്ന് ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന റ​ഹ്മ​ത്ത് ഷാ (60) ​അ​ർ​ധ ശ​ത​കം നേ​ടി ടോ​പ് സ്കോ​റ​റാ​യി. 20 റ​ൺ​സാ​യി​രു​ന്നു ക്യാ​പ്റ്റ​ൻ റ​ഹ്മ​ത്തു​ല്ല ഷാ​ഹി​ദി​യു​ടെ സം​ഭാ​വ​ന. 22 ഓ​വ​റി​ൽ 33 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി​യാ​ണ് സു​ത്താ​ർ ആ​റ് വി​ക്ക​റ്റ് പി​ഴു​ത​ത്. പേ​സ​ർ പ്ര​സി​ദ്ധ് കൃ​ഷ്ണ മൂ​ന്നു​പേ​രെ മ​ട​ക്കി​യ​പ്പോ​ൾ ശേ​ഷി​ച്ച വി​ക്ക​റ്റ് വാ​ഷി​ങ്ട​ൺ സു​ന്ദ​റി​ന് ല​ഭി​ച്ചു.

ഫോ​ളോ ഓ​ൺ ചെ​യ്ത അ​ഫ്ഗാ​ൻ ല​ഞ്ചി​ന് പി​രി​യു​മ്പോ​ൾ ര​ണ്ടാം ഇ​ന്നി​ങ്സി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 18. ഓ​പ​ണ​ർ അ​ബ്ദു​ൽ മാ​ലി​ക്കി​നെ (8) പു​റ​ത്താ​ക്കി പേ​സ​ർ മു​ഹ​മ്മ​ദ് സി​റാ​ജാ​ണ് ആ​ദ്യ പ്ര​ഹ​ര​മേ​ൽ​പി​ച്ച​ത്. സ്കോ​ർ ബോ​ർ​ഡി​ൽ അ​പ്പോ​ൾ 42. ര​ണ്ടാം വി​ക്ക​റ്റി​ൽ ഓ​പ​ണ​ർ സെ​ദി​ഖു​ല്ല അ​ത്താ​ൽ (42)-റ​ഹ്മാ​നു​ല്ല ഗു​ർ​ബാ​സ് (24) സ​ഖ്യം അ​ൽ​പ​നേ​രം പി​ടി​ച്ചു​നി​ന്ന​ത് അ​ഫ്ഗാ​ന് പ്ര​തീ​ക്ഷ ന​ൽ​കി. സ്കോ​ർ 74ൽ ​ഗു​ർ​ബാ​സി​നെ കു​ൽ​ദീ​പ് യാ​ദ​വ് പ​റ​ഞ്ഞു​വി​ട്ട ശേ​ഷം ക​ണ്ട​ത് കൂ​ട്ട​ത്ത​ക​ർ​ച്ച. ചാ​യ സ​മ​യ​ത്ത് അ​ഞ്ചി​ന് 98ലേ​ക്ക് പ​രു​ങ്ങി സ​ന്ദ​ർ​ശ​ക​ർ. വൈ​കാ​തെ കാ​ര്യ​ങ്ങ​ൾ​ക്ക് തീ​രു​മാ​ന​മാ​യി. സ്പി​ന്ന​ർ​മാ​രാ​യ വാ​ഷി​ങ്ട​ൺ നാ​ലും കു​ൽ​ദീ​പ് മൂ​ന്നും വി​ക്ക​റ്റെ​ടു​ത്ത് ത​ക​ർ​ച്ച​ക്ക് ആ​ഴം കൂ​ട്ടി. സി​റാ​ജി​നും സു​ത്താ​റി​നും ഓ​രോ വി​ക്ക​റ്റ് ല​ഭി​ച്ചു. ഇ​ന്ത്യ-​അ​ഫ്ഗാ​ൻ മൂ​ന്ന് മ​ത്സ​ര ഏ​ക​ദി​ന പ​ര​മ്പ​ര ജൂ​ൺ 13ന് ​തു​ട​ങ്ങും.



© Madhyamam