മാത്തിയാസ് ഡി ലിറ്റ് ശസ്ത്രക്രിയക്ക് വിധേയനായേക്കും; പുതിയ സെന്റർ ബാക്കിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കം തുടങ്ങിയെന്ന് റിപ്പോർട്ട്


മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധതാരം ഡി ലിഗ്റ്റിന് ശസ്ത്രക്രിയ; 2026-ലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമാകും

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധതാരം മാത്യൂസ് ഡി ലിഗ്റ്റിന് പുറംവേദനയെത്തുടർന്ന് ശസ്ത്രക്രിയ നടത്തി. ഇതോടെ 2026-ലെ ഭൂരിഭാഗം മത്സരങ്ങളും താരത്തിന് നഷ്ടമാകും.

ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ടുകൾ പ്രകാരം, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമവും പൂർണ്ണ ആരോഗ്യനില വീണ്ടെടുക്കാനുള്ള ശ്രമങ്ങളും കാരണം 2026-27 സീസണിന്റെ തുടക്കത്തിൽ ഡച്ച് താരത്തിന് കളത്തിലിറങ്ങാൻ കഴിയില്ല.

ഡി ലിഗ്റ്റിന്റെ അസാന്നിധ്യം പരിഹരിക്കാൻ 2026-ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പുതിയൊരു സെന്റർ ബാക്കിനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നിർബന്ധിതരായേക്കും.

നിലവിൽ ക്ലബിന് നാല് സീനിയർ സെന്റർ ബാക്കുകൾ ലഭ്യമാണ്. ഇതിൽ ഹാരി മഗ്വയറും ലിസാൻഡ്രോ മാർട്ടിനെസുമാണ് പ്രധാന ടീമിലെ സ്ഥിരം സാന്നിധ്യങ്ങൾ.

© Madhyamam