റയൽ മാഡ്രിഡിലേക്ക് തിരിച്ചെത്താൻ ജോസെ മൗറീഞ്ഞോ; നിർണായക നീക്കവുമായി ക്ലബ്ബ്


.group-card {
margin-bottom: 20px;
position: relative;
border: 2px solid transparent;
border-radius: 5px;
background: #f0f8ff;
display: flex;
align-items: center;
padding: 7px;
justify-content: space-between;
overflow: hidden;
}
@keyframes whatsapp-border-animation {
0% {
border-color: transparent;
}
50% {
border-color: #25d366;
}
100% {
border-color: transparent;
}
}
@keyframes telegram-border-animation {
0% {
border-color: transparent;
}
50% {
border-color: #004F7A;
}
100% {
border-color: transparent;
}
}
@keyframes facebook-border-animation {
0% {
border-color: transparent;
}
50% {
border-color: #E1306C;
}
100% {
border-color: transparent;
}
}
.seoquake-nofollow {
display: inline-flex;
align-items: center;
justify-content: center;
font-size: 1rem;
font-weight: bold;
text-decoration: none;
padding: 5px 20px;
border-radius: 2px;
flex-shrink: 0;
transition: all 0.3s ease-in-out;
color: white !important;
}
.seoquake-nofollow i {
margin-right: 5px;
}
.whatsapp-card .seoquake-nofollow {
background: #25d366;
}
.telegram-card .seoquake-nofollow {
background: #004F7A;
}
.facebook-card .seoquake-nofollow {
background: #2311F3;
}
.seoquake-nofollow:hover {
transform: scale(1.05);
}


Telegram Channel


Join Now

WhatsApp Channel


Join Now

റിയൽ മാഡ്രിഡ് വീണ്ടുമൊരു അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത്. ക്ലബ്ബിലെ മോശം സാഹചര്യങ്ങൾക്കിടയിൽ ജോസ് മൗറീഞ്ഞോ പരിശീലകനായി തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുകയാണ്. തുടർച്ചയായി രണ്ട് സീസണുകളിൽ ഒരു കിരീടം പോലും നേടാൻ കഴിയാത്തത് ക്ലബ്ബിന് വലിയ തിരിച്ചടിയായിട്ടുണ്ട്. കളിക്കളത്തിലെ പ്രകടനത്തിനൊപ്പം ഡ്രസ്സിങ് റൂമിലെ പ്രശ്നങ്ങളും ക്ലബ്ബിനെ പ്രതിസന്ധിയിലാക്കി.

Real Madrid next season. (AFP)”/>
അടുത്ത സീസണിൽ ജോസ് മൗറീഞ്ഞോ റിയൽ മാഡ്രിഡിൽ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. (AFP)

കഴിഞ്ഞ ഞായറാഴ്ച നടന്ന എൽ ക്ലാസിക്കോയിൽ എഫ്‌സി ബാഴ്‌സലോണയോട് 2-0 ന് പരാജയപ്പെട്ടത് റിയൽ മാഡ്രിഡിന്റെ തകർച്ച വ്യക്തമാക്കുന്നു. ഇതോടെ മൂന്ന് മത്സരങ്ങൾ ബാക്കിനിൽക്കെ ബാഴ്‌സലോണ തുടർച്ചയായി രണ്ടാം തവണയും ലാ ലിഗ കിരീടം സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് തോറ്റ് റിയൽ മാഡ്രിഡ് പുറത്താവുകയും ചെയ്തിരുന്നു.

ജനുവരിയിൽ സാബി അലോൺസോ പടിയിറങ്ങിയ ശേഷം ചുമതലയേറ്റ പരിശീലകൻ അൽവാരോ അർബെലോ ഈ സീസണോടെ ക്ലബ്ബ് വിടുമെന്നാണ് സൂചന. പരിശീലക സ്ഥാനത്തെ അനിശ്ചിതത്വം നിലനിൽക്കെ, ജോസ് മൗറീഞ്ഞോയുടെ തിരിച്ചുവരവിനെക്കുറിച്ച് ചർച്ചകൾ സജീവമായി. ബിബിസിയുടെ റിപ്പോർട്ട് പ്രകാരം, ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നതിനായി മൗറീഞ്ഞോ അന്തിമഘട്ട ചർച്ചകളിലാണെന്നാണ് വിവരം.

പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് പെരസ്

അതേസമയം, താൻ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന് ഫ്ലോറെന്റിനോ പെരസ് ചൊവ്വാഴ്ച വ്യക്തമാക്കി. ഈ സീസണിൽ ഒരു കിരീടം പോലും നേടാൻ കഴിയാത്ത സാഹചര്യത്തിൽ, ക്ലബ്ബ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. 79 കാരനായ പ്രസിഡന്റ് അപ്രതീക്ഷിതമായി നടത്തിയ വാർത്താസമ്മേളനം സ്പാനിഷ് മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. മൗറീഞ്ഞോയുടെ വരവിനൊപ്പം നേതൃമാറ്റവും ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും, പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്ന വാർത്തകൾ പെരസ് നിഷേധിച്ചു.

2010 മുതൽ 2013 വരെ ക്ലബ്ബിന്റെ പരിശീലകനായിരുന്ന മൗറീഞ്ഞോയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ പെരസ് തയ്യാറായില്ല.

“അത്തരം തീരുമാനങ്ങളിലേക്ക് ഞങ്ങൾ എത്തിയിട്ടില്ല. റിയൽ മാഡ്രിഡ് അതിന്റെ അംഗങ്ങളുടേതാണെന്ന് ഉറപ്പാക്കാനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. പരിശീലകരെക്കുറിച്ചോ കളിക്കാരെക്കുറിച്ചോ കായികപരമായ കാര്യങ്ങളെക്കുറിച്ചോ ഞാൻ ഇപ്പോൾ പ്രതികരിക്കുന്നില്ല,” പെരസ് പറഞ്ഞു.

© Madhyamam