മാഞ്ചസ്റ്റർ സിറ്റി താരങ്ങൾക്കെതിരായ വംശീയാധിക്ഷേപം: ശക്തമായ പ്രതിഷേധവുമായി ക്ലബ്ബ്
പ്രീമിയർ ലീഗിൽ എവർട്ടണുമായുള്ള മത്സരം 3-3 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചതിന് പിന്നാലെ, തങ്ങളുടെ താരങ്ങൾക്കുനേരെയുണ്ടായ വംശീയാധിക്ഷേപത്തെ അപലപിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രസ്താവന പുറത്തിറക്കി.
ക്ലബ്ബിന്റെ പ്രസ്താവന ഇങ്ങനെ: “കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ അന്റോയ്ൻ സെമെന്യോയ്‌ക്കെതിരെ ഉണ്ടായ വംശീയാധിക്ഷേപത്തെ മാഞ്ചസ്റ്റർ സിറ്റി ശക്തമായി അപലപിക്കുന്നു.”
“കുറ്റക്കാരെ കണ്ടെത്താൻ എവർട്ടൺ ക്ലബ്ബും പൊലീസും സ്വീകരിച്ച വേഗത്തിലുള്ള നടപടികളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.”
“കഴിഞ്ഞ രാത്രി മാർക്ക് ഗുഹിക്കെതിരെ സോഷ്യൽ മീഡിയയിൽ നടന്ന നികൃഷ്ടമായ വംശീയാധിക്ഷേപങ്ങളിൽ ഞങ്ങൾക്ക് വലിയ നിരാശയുണ്ട്.”
“അന്റോയ്നും മാർക്കിനും ഞങ്ങൾ പൂർണ്ണ പിന്തുണ നൽകുന്നത് തുടരും. ഫുട്ബോളിൽ ഏതെങ്കിലും തരത്തിലുള്ള വിവേചനം ഞങ്ങൾ ഒരിക്കലും അംഗീകരിക്കില്ല.”
