വിക്ടർ ഒസിംഹനെയും ഗലാറ്റസറെ താരങ്ങളെയും നിരീക്ഷിക്കാൻ ഇസ്താംബുൾ ഡെർബിയിലെത്തി ആന്ദ്രേ ബെർട്ടാ


വിക്ടർ ഒസിംഹെനെ നിരീക്ഷിച്ച് ആഴ്‌സണൽ; ട്രാൻസ്ഫർ ലക്ഷ്യവുമായി സ്പോർട്ടിംഗ് ഡയറക്ടർ

വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ മുന്നിൽക്കണ്ട് വിക്ടർ ഒസിംഹെനെ ആഴ്‌സണൽ നിരീക്ഷിക്കുന്നു. സ്പാനിഷ് മാധ്യമമായ എഎസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഗലാറ്റസറെയും ഫെനർബാഷെയും തമ്മിലുള്ള ഇസ്താംബുൾ ഡെർബി മത്സരം വീക്ഷിക്കാൻ ആഴ്‌സണലിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ആൻഡ്രിയ ബെർട്ട നേരിട്ടെത്തിയിരുന്നു.

റാംസ് പാർക്കിൽ നടന്ന ആവേശകരമായ മത്സരത്തിനിടെ ഗലാറ്റസറെയുടെ നിരവധി താരങ്ങളെ ബെർട്ട നിരീക്ഷിച്ചു. ഇതിൽ വിക്ടർ ഒസിംഹെന് തന്നെയാണ് അദ്ദേഹം മുൻഗണന നൽകിയത്.

കഴിഞ്ഞ വേനൽക്കാലത്ത് സ്പോർട്ടിംഗിൽ നിന്ന് 75 മില്യൺ യൂറോയ്ക്ക് വിക്ടർ ഗ്യോക്കെറസിനെ ടീമിലെത്തിച്ചെങ്കിലും, വരാനിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ ഒസിംഹെനെ ഒരു പ്രധാന ആക്രമണ ഓപ്ഷനായി തന്നെയാണ് ആഴ്‌സണൽ കാണുന്നത്.

ഈ സീസണിൽ മികച്ച ഫോമിലാണ് ഒസിംഹെൻ. എല്ലാ മത്സരങ്ങളിലുമായി 31 തവണ ബൂട്ടണിഞ്ഞ താരം 20 ഗോളുകൾ നേടുകയും 6 അസിസ്റ്റുകൾ നൽകുകയും ചെയ്തു.

നൈജീരിയൻ സ്ട്രൈക്കറുടെ ലഭ്യതയെക്കുറിച്ച് ഗലാറ്റസറെ അധികൃതരിൽ നിന്ന് ബെർട്ട വിവരങ്ങൾ ശേഖരിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഒസിംഹെന് പുറമെ വിംഗർ ബാരിസ് യിൽമാസ്, ഗോൾകീപ്പർ ഉഗുർക്കാൻ കാകിർ എന്നിവരെയും ആഴ്‌സണൽ നിരീക്ഷിക്കുന്നുണ്ട്. ഗലാറ്റസറെയുടെയും തുർക്കി ദേശീയ ടീമിന്റെയും നിർണായക താരങ്ങളാണ് ഇരുവരും.

ബാരിസ് യിൽമാസ് ഈ സീസണിൽ ഗലാറ്റസറെയ്ക്കായി 47 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

ഉഗുർക്കാൻ കാകിർ 41 മത്സരങ്ങളിൽ ഗ്ലൗസ് അണിഞ്ഞപ്പോൾ 14 തവണ ക്ലീൻ ഷീറ്റ് നിലനിർത്താനും 40 ഗോളുകൾ വഴങ്ങുകയും ചെയ്തു.

© Madhyamam