റിയൽ സോസിദാർഡ് പ്രതിരോധതാരം ജോൺ മാർട്ടിനെ വിൽക്കില്ല; ബാഴ്‌സലോണയ്ക്കും റയൽ മാഡ്രിഡിനും തിരിച്ചടി


ഡയാരിയോ സ്‌പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം, തങ്ങളുടെ പ്രതിരോധ താരം ജോൺ മാർട്ടിനെ വിൽക്കാൻ റയൽ സോസിഡാഡിന് പദ്ധതിയില്ല.

20 വയസ്സുള്ള ഈ സെന്റർ ബാക്കിന്റെ മികച്ച പ്രകടനം റയൽ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടെയും ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

താരത്തിന്റെ നിലവിലെ അവസ്ഥ ചർച്ച ചെയ്യുന്നതിനായി ബാഴ്‌സലോണ സ്പോർട്ടിംഗ് ഡയറക്ടർ ഡെക്കോ, ജോൺ മാർട്ടിന്റെ ഏജന്റായ ഇനാകി ഇബാനിസുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

കഴിഞ്ഞ ഒക്ടോബറിൽ താരം 2031 വരെ ക്ലബ്ബുമായി കരാർ പുതുക്കിയിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ റിലീസ് ക്ലോസ് 50 മില്യൺ യൂറോയായി ഉയർന്നു.

ഈ സീസണിൽ വിവിധ ടൂർണമെന്റുകളിലായി 27 മത്സരങ്ങളിൽ കളിച്ച മാർട്ടിനെ നിലനിർത്താനാണ് റയൽ സോസിഡാഡ് ഉറച്ച തീരുമാനമെടുത്തിരിക്കുന്നത്.

സാങ്കേതികമായി കരുത്തനും ശാരീരികമായി ആധിപത്യം പുലർത്തുന്നവനുമായ ഒരു പ്രതിരോധ താരമെന്ന നിലയിലാണ് മാർട്ടിനെ വിലയിരുത്തുന്നത്. ബാഴ്‌സലോണയുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ താരമായാണ് ഇദ്ദേഹത്തെ കാണുന്നത്.

അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ കോപ്പ ഡെൽ റേ ഫൈനലിലെ വിജയത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

© Madhyamam