ലാലിഗ സീസണിന്റെ നിർണ്ണായക ഘട്ടത്തിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ ബാഴ്സലോണ മാനേജർ ഹാൻസി ഫ്ലിക്ക് തന്റെ താരങ്ങൾക്ക് നിർദ്ദേശം നൽകിയതായി ഡിയാരിയോ സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ പോയിന്റ് പട്ടികയിൽ ഒമ്പത് പോയിന്റ് ലീഡുമായി ഒന്നാമതാണെങ്കിലും, ആറ് മത്സരങ്ങൾ കൂടി ബാക്കിനിൽക്കെ കിരീടം ഉറപ്പിച്ചിട്ടില്ലെന്ന് ഫ്ലിക്ക് ടീമിനെ ഓർമ്മിപ്പിച്ചു. യാഥാർത്ഥ്യബോധത്തോടെ തുടരാനാണ് അദ്ദേഹം താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സീസൺ അവസാനിക്കുന്നത് വരെ ട്രാൻസ്ഫർ വിപണിയുമായി ബന്ധപ്പെട്ട ഒരു ചർച്ചകളും വേണ്ടെന്ന് മാനേജ്മെന്റിനോട് ജർമ്മൻ പരിശീലകനായ ഫ്ലിക്ക് വ്യക്തമാക്കിയിട്ടുണ്ട്.
ഹാംസ്ട്രിംഗ് പരിക്കിനെ തുടർന്ന് ലമിൻ യമാൽ സീസണിൽ നിന്നും പുറത്തായത് കിരീടപ്പോരാട്ടത്തിൽ ഫ്ലിക്കിനെ ആശങ്കയിലാക്കുന്നുണ്ട്.
സെൽറ്റ വിഗോയ്ക്കെതിരായ നേരിയ വിജയത്തിന് ശേഷം, നാളെ നടക്കുന്ന മത്സരത്തിൽ ഗെറ്റാഫെയെ ബാഴ്സലോണ നേരിടും.
ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് പിന്നാലെ, തുടർച്ചയായ രണ്ടാം സീസണിലും ലാലിഗ കിരീടം സ്വന്തമാക്കാനാണ് ബാഴ്സലോണ ലക്ഷ്യമിടുന്നത്.
