സ്റ്റുട്ട്ഗാർട്ടിനെ 4-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തി 2025/26 സീസണിലെ ബുണ്ടസ് ലീഗ കിരീടം ബയേൺ മ്യൂണിക്ക് സ്വന്തമാക്കി. ലീഗിൽ നാല് മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ബയേണിന്റെ കിരീടധാരണം.
വിൻസെന്റ് കോമ്പനിയുടെ കീഴിൽ ഈ സീസണിൽ എല്ലാ മത്സരങ്ങളിലുമായി ബയേൺ 160 ഗോളുകൾ അടിച്ചുകൂട്ടിക്കഴിഞ്ഞു. 2019/20 സീസണിൽ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ബയേൺ സ്ഥാപിച്ച 159 ഗോളുകൾ എന്ന മുൻ ക്ലബ് റെക്കോർഡ് ഇതോടെ പഴങ്കഥയായി.
യൂറോപ്യൻ ഫുട്ബോളിലെ അപ്രതിരോധ്യമായ ശക്തിയെന്നാണ് ബയേൺ മ്യൂണിക്ക് ഈ പ്രകടനത്തിലൂടെ തെളിയിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കിരീടങ്ങൾ നേടാനുള്ള അവസരവും ടീമിന് മുന്നിലുണ്ട്. ഈ ബുധനാഴ്ച ഡിഎഫ്ബി-പോക്കൽ സെമിഫൈനലിൽ ബയേർ ലെവർകൂസനെതിരെയും, അടുത്ത ആഴ്ച ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ ആദ്യ പാദത്തിൽ പിഎസ്ജിക്കെതിരെയും ബയേൺ കളത്തിലിറങ്ങും.
ഈ സീസണിൽ എല്ലാ മത്സരങ്ങളിലുമായി ഹാരി കെയ്ൻ 51 ഗോളുകൾ നേടിയിട്ടുണ്ട്. മൈക്കൽ ഒലിസെ 18 ഗോളുകളും 29 അസിസ്റ്റുകളുമാണ് സമ്പാദിച്ചത്.
ബയേണിന്റെ ഈ സീസണിലെ ഗോൾനേട്ടത്തിന്റെ കണക്കുകൾ പരിശോധിക്കാം.
