ബ്ലാസ്റ്റേഴ്സിന് ഹാട്രിക് തോൽവി


കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ​തി​രെ ഇ​ന്റ​ർ കാ​ശി​യു​ടെ ആ​ൽ​ഫ്ര​ഡ് പ്ലാ​ന​സ് ഗോ​ൾ നേ​ടു​ന്നു (ഫോട്ടോ: ബൈ​ജു കൊ​ടു​വ​ള്ളി)

കൊ​ച്ചി: സീ​സ​ണി​ലെ ആ​ദ്യ ര​ണ്ടു ക​ളി​യി​ലെ തോ​ൽ​വി​യു​ടെ ക്ഷീ​ണം മാ​റ്റാ​നാ​യി ശ​നി​യാ​ഴ്ച ഐ.​എ​സ്.​എ​ല്ലി​ലെ പു​തു​മു​ഖ​ങ്ങ​ളാ​യ ഇ​ൻ​റ​ർ കാ​ശി​ക്കെ​തി​രെ ഇ​റ​ങ്ങി​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വീ​ണ്ടും തോ​ൽ​വി. 2-1നാ​യി​രു​ന്നു സ്വ​ന്തം ത​ട്ട​ക​മാ​യ ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്‌​സി​ന്റെ കീ​ഴ​ട​ങ്ങ​ൽ. ര​ണ്ടാം പ​കു​തി​യി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തി​ട്ടും സ​മ​നി​ല ക​ണ്ടെ​ത്താ​ൻ ടീ​മി​നാ​യി​ല്ല. നൗ​റി​സ് പെ​ട്‌​കെ​വി​ഷ്യ​സ് (34), ആ​ൽ​ഫ്ര​ഡ് പ്ലാ​ന​സ് (78) എ​ന്നി​വ​ർ ഇ​ൻ​റ​ർ​കാ​ശി​ക്കു വേ​ണ്ടി​യും വി​ക്ട​ർ ബെ​ർ​ടോ​മ്യു (84) ബ്ലാ​സ്റ്റേ​ഴ്സി​നു​വേ​ണ്ടി​യും വ​ല കു​ലു​ക്കി.

മ​ത്സ​ര​ത്തി​ന്റെ തു​ട​ക്കം മു​ത​ൽ ഇ​രു​ടീ​മു​ക​ളും ഒ​പ്പ​ത്തി​നൊ​പ്പ​മു​ള്ള പോ​രാ​ട്ട​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. ക​ളി തു​ല്യ​നി​ല​യി​ൽ മു​ന്നേ​റ​വെ, 34ാം മി​നി​റ്റി​ൽ പെ​ട്‌​കെ​വി​ഷ്യ​സി​ലൂ​ടെ ഇ​ന്റ​ർ കാ​ശി ആ​ദ്യ ഗോ​ൾ നേ​ടി. പെ​ട്‌​കെ​വി​ഷ്യ​സി​ന്റെ ഷോ​ട്ട് ക്രോ​സ് ബാ​റി​ൽ ത​ട്ടി വ​ല​യി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ പ​കു​തി​യി​ൽ തി​രി​ച്ച​ടി​ക്കാ​ൻ ബ്ലാ​സ്റ്റേ​ഴ്‌​സ് ശ്ര​മി​ച്ചെ​ങ്കി​ലും ഇ​ന്റ​ർ കാ​ശി​യു​ടെ പ്ര​തി​രോ​ധം മ​റി​ക​ട​ക്കാ​നാ​യി​ല്ല.

ര​ണ്ടാം പ​കു​തി​യി​ൽ എ​ബി​ൻ​ദാ​സ്, മ​ർ​ലോ​ൺ ട്രൂ​ജി​ലോ, ബി​കാ​ഷ് യും​നം എ​ന്നി​വ​രെ ബ്ലാ​സ്റ്റേ​ഴ്സ് കോ​ച്ച് ഡേ​വി​ഡ് ക​റ്റാ​ല ക​ള​ത്തി​ലി​റ​ക്കി. ഇ​ത് ബ്ലാ​സ്റ്റേ​ഴ്‌​സി​ന്റെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ക​രു​ത്ത് ന​ൽ​കി. 78ാം മി​നി​റ്റി​ൽ ആ​ൽ​ഫ്ര​ഡ് ല​ക്ഷ്യം ക​ണ്ട​തോ​ടെ ഇ​ന്റ​ർ കാ​ശി ലീ​ഡു​യ​ർ​ത്തി. 84ാം മി​നി​റ്റി​ൽ വി​ക്ട​ർ ബെ​ർ​ട്ടോ​മ്യൂ ബ്ലാ​സ്റ്റേ​ഴ്‌​സി​ന്റെ സീ​സ​ണി​ലെ ആ​ദ്യ ഗോ​ൾ നേ​ടി. അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ബ്ലാ​സ്റ്റേ​ഴ്‌​സ് ശ​ക്ത​മാ​യി സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ങ്കി​ലും ല​ക്ഷ്യം​കാ​ണാ​നാ​യി​ല്ല. ഇ​ൻ​ജു​റി സ​മ​യ​ത്ത് ബെ​ർ​ട്ടോ​മ്യു​വി​ന്റെ ഹെ​ഡ​ർ നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ പു​റ​ത്തു​പോ​യി. മാ​ർ​ച്ച് ഏ​ഴി​ന് കൊ​ച്ചി​യി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്‌.​സി​ക്കെ​തി​രെ​യാ​ണ് ടീ​മി​ന്‍റെ അ​ടു​ത്ത മ​ത്സ​രം.

© Madhyamam