
അഹ്മദാബാദ്: ട്വന്‍റി ലോകകപ്പിൽ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ നെതർലൻഡ്സിനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിങ് തെരഞ്ഞെടുത്തു. മഞ്ഞിന്‍റെ സാന്നിധ്യം ആദ്യം ബാറ്റുചെയ്യുന്നവർക്ക് ഗുണകരമാകുമെന്ന് സൂര്യകുമാർ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽനിന്ന് രണ്ട് മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അക്സർ പട്ടേലിനു പകരം വാഷിങ്ടൺ സുന്ദറും കുൽദീപ് യാദവിന് പകരം അർഷിദീപ് സിങ്ങും അന്തിമ ഇലവനിലെത്തി. മലയാളി താരം സഞ്ജു സാംസണ് ഇന്ന് അവസരം നൽകിയില്ല. ടോസ് നേടിയിരുന്നെങ്കിൽ ബാറ്റിങ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഡച്ച് ക്യാപ്റ്റൻ സ്കോട്ട് എഡ്വാർസ് പറഞ്ഞു. ഒരു മാറ്റവുമായാണ് അവർ ഇന്നിറങ്ങുന്നത്.
പ്ലേയിങ് ഇലവൻ
- ഇന്ത്യ -അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.
- നെതർലൻഡ്സ് -മൈക്കൽ ലെവിറ്റ്, മാക്സ് ഒഡൗഡ്, ബാസ് ഡിലീഡ്, കോളിൻ അക്കർമാർ, സ്കോട്ട് എഡ്വാർഡ്സ്, സാക് ലിയോൺ, ലോഗൻ വാൻബീക്, നോഹ ക്രോയെസ്, ആര്യൻ ദത്ത്, റോളോഫ് വാൻഡർമെർവ്, കൈൽ ക്ലെയിൻ.
