
ന്യൂഡൽഹി: ലിംഗ മാറ്റ ശസ്ത്രക്രിയക്കൊരുങ്ങി മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാറിന്റെ മകൻ അനായ ബംഗാർ. ആര്യൻ ബംഗാർ എന്ന പേരിൽ കൊൽക്കത്ത പ്രാദേശിക ക്രിക്കറ്റ് ലീഗുകളിൽ കളിച്ച ഇദ്ദേഹം, കഴിഞ്ഞ വർഷമാണ് ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായ ഹോർമോൺ ചികിത്സകൾക്ക് വിധേയയാത്. തുടർന്ന്, പൊതു മധ്യത്തിൽ തന്റെ ലിംഗമാറ്റം പ്രഖ്യാപിച്ച ആര്യൻ അനയ എന്ന പേര് സ്വീകരിച്ചതായും പ്രഖ്യാപിച്ചിരുന്നു.
ലിംഗമാറ്റത്തിന്റെ ഭാഗമായ ശസ്ത്രക്രിയ മാർച്ചിൽ പൂർത്തിയാക്കും. കുടുംബത്തിന്റെയും മാതാപിതാക്കളുടെയും പിന്തുണയോടെയാണ് തന്റെ സ്വത്വമാറ്റമെന്ന് അനയ പറഞ്ഞു. സഹോദരൻ അഥർവ് ബംഗാർ തന്റെ തീരുമാനത്തിന് പൂർണ പിന്തുണയാണ് നൽകിയത്. ശസ്ത്രക്രിയാ ചിലവുകൾ വഹിക്കാമെന്ന് പിതാവ് സഞ്ജയ് ബംഗാറും അറിയിച്ചു.
ട്രാൻസ്ജൻഡർ പ്രവർത്തകയും ഡിസൈനറുമായ സൈഷ ഷിൻഡെയുടെയും നടി ത്രിനേത്ര ഹൽദറുടെയും സംരക്ഷണയിൽ തായ്ലൻഡിലാണ് ശസ്ത്രക്രിയയെന്നും അനായ പറഞ്ഞു. വിശ്രമം ആവശ്യമായതിനാൽ ആറു മാസത്തോളം ക്രിക്കറ്റ് കളത്തിലുണ്ടാവില്ല.
‘അഞ്ചു വർഷത്തോളമായുള്ള കാത്തിരിപ്പിനൊടുവിലാണ് ശസ്ത്രക്രിയക്കൊരുങ്ങുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇതിന് മുന്നോടിയായുള്ള തെറാപ്പിയിലായിരുന്നു -അവർ വിശദീകരിച്ചു.
ലിംഗസത്വം വെളിപ്പെടുത്തിയ അനയ, ക്രിക്കറ്റ് താരങ്ങളിൽ നിന്നും നേരിട്ട ദുരനുഭവങ്ങളും നേരത്തെ തുറന്നു പറഞ്ഞിരുന്നു. ചില താരങ്ങൾ അവരുടെ നഗ്ന ചിത്രങ്ങൾ അയച്ചുതന്നതായും മോയമായി പെരുമാറിയതായും അനയ വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം ശ്രവിച്ചത്. മുഷീർഖാൻ, സർഫറാസ് ഖാൻ, യശസ്വി ജയ്സ്വാൾ തുടങ്ങിയ താരങ്ങൾക്കൊപ്പം കളിച്ച അനായ ലിംഗമാറ്റ പ്രഖ്യാപനത്തിനു പിന്നാലെ ചിലതാരങ്ങൾ പിന്തുണക്കുകയും മറ്റു ചിലർ അധിക്ഷേപിച്ചതായും വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് അനായ താമസിക്കുന്നത്.
പിതാവ് സഞ്ജയ് ബംഗാർ ഇന്ത്യക്കുവേണ്ടി 12 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിരുന്നു. പിന്നീട് കോച്ചിങ് കരിയറിലേക്ക് പ്രവേശിച്ച ബംഗാർ ഇന്ത്യൻടീമിന്റെ
