മെസ്സി 10 മിനിറ്റിനകം മടങ്ങി; കൊൽക്കത്ത സ്റ്റേഡിയത്തിൽ വൻ സംഘർഷം

കൊൽക്കത്ത: ലയണൽ മെസ്സിയുടെ വരവിന് പിന്നാലെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം. മെസ്സി മടങ്ങിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. തങ്ങൾക്ക് അർജന്റീന സൂപ്പർതാരത്തെ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ലെന്ന് സ്റ്റേഡിയത്തിൽ എത്തിയവർ ആരോപിച്ചു.

5000 രൂപ മുതൽ 25,000 രൂപ വരെ നൽകി ടിക്കറ്റെടുത്താണ് തങ്ങൾ മത്സരം കാണാൻ വന്നത്. എന്നാൽ, പത്ത് മിനിറ്റിനകം മെസ്സി മടങ്ങിയതോടെ സ്റ്റേഡിയത്തിൽ സംഘർഷമുണ്ടാവുകയായിരുന്നു. ഗാലറിയിലുണ്ടായിരുന്നവർ സ്റ്റേഡിയത്തിലേക്ക് കുപ്പിയെറിയുകയും സീറ്റുകൾ നശിപ്പിക്കുകയും ചെയ്യുകയും ചെയ്തു.

11.15ഓടെയാണ് മെസ്സി സ്റ്റേഡിയത്തിലേക്ക് എത്തിയത്. പത്ത് മിനിറ്റകം തന്നെ മെസ്സി മടങ്ങുകയും ചെയ്തു. തുടർന്ന് സ്റ്റേഡിയത്തിൽ സംഘർഷമുണ്ടായതോടെ ഇവിടെ പരിപാടിക്കായി എത്താനിരുന്ന ഇന്ത്യ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്കും ബോളിവുഡ് താരം ഷാരൂഖ് ഖാനും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും സ്റ്റേഡിയത്തിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല.

ഇ​ന്ത്യ​യി​ലെ ആ​രാ​ധ​ക​രു​ടെ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് അ​ർ​ജ​ന്റീ​ന ഫു​ട്ബാ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സ്സി ഇ​ന്ത്യ​യി​ലെത്തി. ശ​നി​യാ​ഴ്ച കൊ​ൽ​ക്ക​ത്ത​യി​ൽ ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​ന പ​രി​പാ​ടി​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ സ​മാ​പ​ന​മാ​വും. മെ​സ്സി​യു​ടെ സു​ഹൃ​ത്ത് കൂ​ടി​യാ​യ സ്പോ​ർ​ട്സ് പ്ര​മോ​ട്ട​ർ ശ​താ​ദ്രു ദ​ത്ത​യാ​ണ് ‘ഗോ​ട്ട്‘ ടൂ​റി​ന്റെ സം​ഘാ​ട​ക​ൻ.

താ​ര​ത്തോ​ടു​ള്ള ആ​ദ​ര​മാ​യി ലോ​ക​ക​പ്പും കൈ​യി​ലേ​ന്തി നി​ൽ​ക്കു​ന്ന 70 അ​ടി ഉ​യ​ര​മു​ള്ള കൂ​റ്റ​ൻ പ്ര​തി​മ​യു​ടെ അ​നാ​ച്ഛാ​ദ​നം ഇ​ന്ന് കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ക്കും. ഹൈ​ദ​രാ​ബാ​ദി​ലെ​യും മും​ബൈ​യി​ലെ​യും പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യാ​ണ് മെ​സ്സി മ​ട​ങ്ങു​ക. ഇ​ന്റ​ർ മ​യാ​മി​യി​ൽ മെ​സ്സി​യു​ടെ സ​ഹ​താ​ര​ങ്ങ​ളാ​യ ലൂ​യി​സ് സു​വാ​ര​സും (ഉ​റു​ഗ്വാ​യ്) റോ​ഡ്രി​ഗോ ഡി ​പോ​ളും (അ​ർ​ജ​ന്റീ​ന) കൂ​ടെ​യു​ണ്ട്.



© Madhyamam