ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് 549 റൺസ് വിജയലക്ഷ്യം, രണ്ടാം ഇന്നിങ്സും തകർച്ചയോടെ തുടങ്ങി ഇന്ത്യ, ഓപണർമാർ പുറത്ത്



ഗു​വാ​ഹ​തി: ഇന്ത്യൻ മണ്ണിൽ ദക്ഷിണാഫ്രിക്ക ചരിത്ര വിജയത്തിനരികെ. ഗു​വാ​ഹ​തി ടെസ്റ്റിന്റെ നാലാം ദിനം ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സ് അഞ്ചിന് 260 റൺസ് എത്തി നിൽക്കെ ഡിക്ലയർ ചെയ്തു. 549 റൺസ് കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ വെച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 21 റൺസെടുക്കുന്നതിനിടയിൽ രണ്ട് ഓപണർമാരെയും നഷ്ടമായി. 13 റൺസെടുത്ത് യശസ്വി ജയ്സ്വാളും ആറ് റൺസെടുത്ത് കെ.എൽ.രാഹുലുമാണ് പുറത്തായത്.

14 ഓവറിൽ രണ്ടിന് 27 റൺസ് എന്ന നിലയിലാണ്. രണ്ടു റൺസെടുത്ത് സായ് സുദർശനും നാല് റൺസെടുത്ത് കുൽദീപ് യാദവുമാണ് ക്രീസിൽ. നാലാംദിനം വി​ക്ക​റ്റ് നഷ്ടമാകാതെ 26 റ​ൺ​സ് എന്ന നിലയിൽ രണ്ടാം ഇന്നിങ്സ് തുടങ്ങിയ ദക്ഷിണാഫ്രിയുടെ അഞ്ച് വിക്കറ്റുകളാണ് ഇന്ത്യക്ക് വീഴ്ത്താനായത്.

94 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സിന്റെയും 49 റൺസെടുത്ത ടോണി ഡെ സോർസിയുടെയും മികവിൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോറാണ് അടിച്ചുകൂട്ടത്. റിയാൻ റിക്കിൽടൺ 35ഉം എയ്ഡൻ മാർക്രം 29ഉം ക്യാപ്റ്റൻ ടെംബ ബാവുമ മൂന്നും റൺസെടുത്ത് പുറത്തായി. 35 റൺസെടുത്ത വിയാൽ മുൽഡർ പുറത്താകാതെ നിന്നു. രവീന്ദ്ര ജദേജക്കായിരുന്നു നാല് വിക്കറ്റ്.

തകർന്നടിഞ്ഞ് ഇന്ത്യ

ഗു​വാ​ഹ​തി ടെ​സ്റ്റി​​ന്റെ മൂ​ന്നാം ദി​നം ബാ​റ്റി​ങ്ങി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ഇ​ന്ത്യ ഒ​ന്നാം ഇ​ന്നി​ങ്സി​ൽ വ​ഴ​ങ്ങി​യ​ത് 288 റ​ൺ​സ് ലീ​ഡ്. മൂ​ന്നാം ദി​നം ക​ളി നി​ർ​ത്തു​മ്പോ​ൾ വി​ക്ക​റ്റ് പോ​കാ​തെ 26 റ​ൺ​സെ​ടു​ത്ത സ​ന്ദ​ർ​ശ​ക​ർ​ക്ക് 314 റ​ൺ​സ് ലീ​ഡു​ണ്ട്.

വി​ക്ക​റ്റൊ​ന്നും ന​ഷ്ട​മാ​വാ​തെ ഒ​മ്പ​ത് റ​ൺ​സ് എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ തി​ങ്ക​ളാ​ഴ്ച ക​ളി ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ബാ​റ്റ​മാ​ർ ഓ​രോ​ന്നാ​യി കൂ​ടാ​രം ക​യ​റു​ന്ന​താ​യി​രു​ന്നു കാ​ഴ്ച. ഓ​പ​ണ​ർ യ​ശ​സ്വി ജ​യ്സ്വാ​ളും (58) കെ.​എ​ൽ. രാ​ഹു​ലും (22) പി​ടി​ച്ചു​നി​ന്ന ആ​ദ്യ വി​ക്ക​റ്റി​ൽ മാ​ത്ര​മേ ഇ​ന്ത്യ പ്ര​തീ​ക്ഷ​ക്കൊ​ത്ത പോ​രാ​ട്ടം കാ​ഴ്ച​വെ​ച്ചു​ള്ളൂ. 65 റ​ൺ​സി​ൽ ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യെ​ങ്കി​ൽ അ​ടു​ത്ത 60 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ടെ ഏ​ഴാം വി​ക്ക​റ്റും ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യി. സാ​യ് സു​ദ​ർ​ശ​ൻ (15), ധ്രു​വ് ജു​റ​ൽ (0), ക്യാ​പ്റ്റ​ൻ ഋ​ഷ​ഭ് പ​ന്ത് (7), ര​വീ​ന്ദ്ര ജ​ദേ​ജ (6), നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി (10) എ​ന്നി​വ​രു​ടെ പു​റ​ത്താ​ക​ൽ ടീ​മി​നെ അ​നാ​ഥ​മാ​ക്കി. ഏ​ഴി​ന് 122 റ​ൺ​സ് എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ഇ​ന്ത്യ​ൻ ബാ​റ്റി​ങ് നി​ര​യെ വാ​ല​റ്റ​ത്ത് പൊ​രു​തി നി​ന്ന വാ​ഷി​ങ്ട​ൺ സു​ന്ദ​റും (48), കു​ൽ​ദീ​പ് യാ​ദ​വും (19) ചേ​ർ​ന്നാ​ണ് 200 റ​ൺ​സ് ക​ട​ത്തി​യ​ത്. ആ​തി​ഥേ​യ​രെ ഫോ​ളോ ഓ​ൺ ചെ​യ്യി​ക്കാ​മാ​യി​രു​ന്നി​ട്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക ബാ​റ്റി​ങ്ങി​ന് ഇ​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് ഇ​ന്ത്യ​യെ നാ​ണ​ക്കേ​ടി​ൽ​നി​ന്ന് ര​ക്ഷി​ച്ചു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​യി 91 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത മാ​ർ​കോ ജാ​ൻ​സ​ൺ ത​ന്നെ​യാ​യി​രു​ന്നു ബൗ​ളി​ങ്ങി​ലും ഇ​ന്ത്യ​യെ ത​രി​പ്പ​ണ​മാ​ക്കി​യ​ത്. ആ​റ് വി​ക്ക​റ്റു​മാ​യി താ​രം ഇ​ന്ത്യ​യു​ടെ മ​ധ്യ​നി​ര​യെ ത​ക​ർ​ത്തു.​ര​ണ്ടാം ദി​ന​ത്തി​ൽ 93 റ​ൺ​സു​മാ​യി ബാ​റ്റി​ങ്ങി​ലും ജാ​ൻ​സ​ൺ താ​ര​മാ​യി. കെ.​എ​ൽ. രാ​ഹു​ൽ, സാ​യ് സു​ദ​ർ​ശ​ൻ, ജ​യ്സ്വാ​ൾ എ​ന്നീ ആ​ദ്യ മൂ​ന്ന് വി​ക്ക​റ്റു​ക​ൾ ഹാ​മ​റും കേ​ശ​വ് മ​ഹാ​രാ​ജും പ​ങ്കി​ട്ടെ​ടു​ത്ത​തി​ന് പി​റ​കെ അ​ടു​ത്ത ഏ​ഴു​പേ​രെ​യും ജാ​ൻ​സ​ൺ ഒ​റ്റ​യാ​നാ​യി കൂ​ടാ​രം ക​യ​റ്റി. ജാ​ൻ​സ​ന്റെ പ​ന്തി​ൽ നാ​ലെ​ണ്ണ​മ​ട​ക്കം അ​ഞ്ചു​പേ​രു​ടെ ക്യാ​ച്ചെ​ടു​ത്ത മ​ർ​ക്രം ഒ​രു ഇ​ന്നി​ങ്സി​ൽ അ​ത്ര​യും ക്യാ​ച്ച് സ്വ​ന്ത​മാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ്രോ​ട്ടീ​സ് താ​ര​വു​മാ​യി. ര​ണ്ടാം ദി​വ​സം മു​ത്തു​സാ​മി​യു​ടെ (109) സെ​ഞ്ച്വ​റി​യു​ടെ​യും മാ​​ർ​കോ യാ​ൻ​സ​ണി​ന്റെ (91) അ​ർ​ധ​സെ​ഞ്ച്വ​റി​യു​ടെ​യും മി​ക​വി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക 489 റ​ൺ​സ് എ​ന്ന മി​ക​ച്ച ടോ​ട്ട​ൽ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.



© Madhyamam