
കൊൽക്കത്ത: ലോകചാമ്പ്യന്മാരായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി. 124 എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ടീം ഇന്ത്യയുടെ ഇന്നിങ്സ് കേവലം 93 റൺസിൽ അവസാനിച്ചു. 30 റൺസിനാണ് പ്രോട്ടീസിന്‍റെ ജയം. സൈമൺ ഹാർമർ നാലും കേശവ് മഹാരാജ് മൂന്നും വിക്കറ്റുകൾ പിഴുതു. 15 വർഷത്തിനു ശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ടെസ്റ്റ് മത്സരം ജയിക്കുന്നത്. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 22ന് ഗുവാത്തിയിൽ ആരംഭിക്കും. സ്കോർ: ദക്ഷിണാഫ്രിക്ക – 159 & 153, ഇന്ത്യ -189 & 93.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായരുന്നു. സ്കോർ ബോർഡിൽ ആദ്യ റൺ പിറക്കുംമുമ്പ് യശസ്വി ജയ്സ്വാൾ (0) പുറത്തായി. പിന്നാലെ ഒറ്റ റണ്ണുമായി കെ.എൽ. രാഹുലും പുറത്തായി. ഗില്ലിനു പകരം നായകനായ ഋഷഭ് പന്തിന് രണ്ട് റൺസ് മാത്രമാണ് കണ്ടെത്താനായത്.
Updating…
