അഡ്‍ലെയ്ഡിൽ ജയിക്കണം; ഇന്ത്യ- ഓസീസ് രണ്ടാം ഏകദിനം ഇന്ന്


വി​രാ​ട് കോ​ഹ്‍ലി​യും രോ​ഹി​ത് ശ​ർ​മ​യും പ​രി​ശീ​ല​ന​ത്തി​ൽ

മെ​ൽ​ബ​ൺ: അ​ഡ്‍ലെ​യ്ഡ് ഓ​വ​ലി​ൽ ജ​യി​ക്കാ​നു​റ​ച്ച് ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്നു. പ​ര​മ്പ​ര​യും ടീ​മി​ൽ ഇ​ട​വും ഉ​റ​പ്പി​ക്കാ​ൻ വെ​റ്റ​റ​ൻ താ​ര​ങ്ങ​ളാ​യ വി​രാ​ട് കോ​ഹ്‍ലി​യും രോ​ഹി​ത് ശ​ർ​മ​യും ക​രു​ത്തു​കാ​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ തോ​ൽ​വി ഇ​ന്ത്യ​ക്ക് ആ​ഘാ​ത​മാ​കും. മ​ഴ ര​സം​കൊ​ല്ലി​യാ​യ പെ​ർ​ത്തി​ലെ ആ​ദ്യ ഏ​ക​ദി​നം ഇ​ന്ത്യ തോ​റ്റി​രു​ന്നു.

പ​ല​വ​ട്ടം മ​ഴ ത​ട​സ്സ​പ്പെ​ടു​ത്തി​യ ക​ളി​യി​ൽ ഇ​ന്ത്യ​ൻ ബാ​റ്റി​ങ് 136ലൊ​തു​ങ്ങി. ആ​തി​ഥേ​യ​ർ അ​നാ​യാ​സം അ​ടി​ച്ചെ​ടു​ത്ത് ക​ളി ജ​യി​ക്കു​ക​യും ചെ​യ്തു. ആ​ദം സാ​മ്പ​യും അ​ല​ക്സ് കാ​രി​യും തി​രി​ച്ചെ​ത്തു​ന്ന​​തോ​ടെ ഓ​സീ​സ് നി​ര കൂ​ടു​ത​ൽ ശ​ക്ത​രാ​കും. ഇ​ന്ത്യ​ൻ ടീ​മി​ൽ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​കി​ല്ലെ​ന്നാ​ണ് സൂ​ച​ന. കു​ൽ​ദീ​പ് യാ​ദ​വും പ്ര​സി​ദ്ധ് കൃ​ഷ്ണ​യു​മ​ട​ക്കം പ്രാ​ക്ടീ​സി​നെ​ത്തി​യെ​ങ്കി​ലും ഇ​റ​ങ്ങി​യേ​ക്കി​ല്ല. ഈ ​വേ​ദി​യി​ൽ അ​വ​സാ​നം ക​ളി​ച്ച ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ജ​യി​ക്കാ​നാ​യ​ത് ഇ​ന്ത്യ​ക്ക് പ്ര​തീ​ക്ഷ​യാ​കും.

ടീം ​ഇ​ന്ത്യ: ശു​ഭ്മാ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), രോ​ഹി​ത് ശ​ർ​മ, വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ്സ് അ​യ്യ​ർ, കെ.​എ​ൽ. രാ​ഹു​ൽ, അ​ക്സ​ർ പ​ട്ടേ​ൽ, വാ​ഷി​ങ്ട​ൺ സു​ന്ദ​ർ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, മു​ഹ​മ്മ​ദ് സി​റാ​ജ്, ഹ​ർ​ഷി​ത് റാ​ണ, അ​ർ​ഷ്ദീ​പ് സി​ങ്, ധ്രു​വ് ജു​റെ​ൽ, യ​ശ​സ്വി ജ​യ്സ്വാ​ൾ, കു​ൽ​ദീ​പ് യാ​ദ് കൃ​ഷ്ണ.

ആ​സ്‌​ട്രേ​ലി​യ: മി​ച്ച​ൽ മാ​ർ​ഷ് (ക്യാ​പ്റ്റ​ൻ), സേ​വ്യ​ർ ബാ​ർ​ട്ട്‌​ലെ​റ്റ്, അ​ല​ക്‌​സ് കാ​രി, കൂ​പ്പ​ർ കൊ​ണോ​ലി, ന​ഥാ​ൻ എ​ല്ലി​സ്, ജോ​ഷ് ഹേ​സി​ൽ​വു​ഡ്, ട്രാ​വി​സ് ഹെ​ഡ്, മാ​ർ​ന​സ് ലാ​ബു​ഷെ​യ്ൻ, മി​ച്ച​ൽ ഓ​വ​ൻ, ജോ​ഷ് ഫി​ലി​പ്, മാ​ത്യു റെ​ൻ​ഷോ, മാ​ത്യു ഷോ​ർ​ട്ട്, മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, ആ​ദം സാ​മ്പ.

© Madhyamam