Close Menu
    Facebook X (Twitter) Instagram
    Wednesday, October 15
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Cricket»പാക് ക്യാപ്റ്റൻ വിളിച്ചത് ടെയ്ൽ, വീണത് ഹെഡ്സ് ; ടോസ് പാകിസ്താന്….! ഇതെന്ത് നാടകം….? അബദ്ധമായി ഇന്ത്യ-പാക് ടോസിടൽ
    Cricket

    പാക് ക്യാപ്റ്റൻ വിളിച്ചത് ടെയ്ൽ, വീണത് ഹെഡ്സ് ; ടോസ് പാകിസ്താന്….! ഇതെന്ത് നാടകം….? അബദ്ധമായി ഇന്ത്യ-പാക് ടോസിടൽ

    MadhyamamBy MadhyamamOctober 6, 2025No Comments2 Mins Read
    Facebook Twitter Pinterest LinkedIn Tumblr Email
    പാക് ക്യാപ്റ്റൻ വിളിച്ചത് ടെയ്ൽ, വീണത് ഹെഡ്സ് ; ടോസ് പാകിസ്താന്….! ഇതെന്ത് നാടകം….?
അബദ്ധമായി ഇന്ത്യ-പാക് ടോസിടൽ
    Share
    Facebook Twitter LinkedIn Pinterest Email



    കൊളംബോ: വിവാദങ്ങളുടെ കേന്ദ്രമായിരുന്നു കഴിഞ്ഞയാഴ്ചകളിലെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ. ഏഷ്യൻ കപ്പ് ട്വന്റി20യിൽ ഹസ്തദാനം മുതൽ ഫൈനലിലെ ട്രോഫി നിഷേധം വരെ നീണ്ടു നിന്ന വിവാദങ്ങൾക്കൊടുവിൽ വനിതാ ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും മുഖാമുഖമെത്തിയപ്പോഴും വിവാദങ്ങൾ ക്രീസ് വിടുന്നില്ല.

    ഇന്ത്യ -പാകിസ്താൻ നയതന്ത്ര-രാഷ്ട്രീയ ഏറ്റുമുട്ടലായിരുന്നു ഇതുവരെ ക്രിക്കറ്റ് കളം വാണതെങ്കിൽ, ഞായറാഴ്ച നടന്ന ഏകദിന ലോകകപ്പിലെ അങ്കത്തിൽ ടോസിലെ പിഴവായിരുന്നു ശ്രദ്ധേയം. ​

    കൊളംബോ ​േ​പ്രമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് മുമ്പായി മാച്ച് റഫറി ഷാന്ദ്രെ ഫ്രിറ്റ്സിന്റെ നേതൃത്വത്തിലായിരുന്നു ടോസിടൽ. ഇന്ത്യൻ നായിക ഹർമൻപ്രീത് കൗർ ടോസിനായി നാണയം എറിഞ്ഞപ്പോൾ പാകിസ്താൻ ക്യാപ്റ്റൻ ഫാത്തിമ സന വിളിച്ചത് ടെയ്ൽ. പക്ഷേ, ആസ്ട്രേലിയൻ ടി.വി അവതാരക മിൽ ജോൺസ് കേട്ടത് ഹെഡ്സ് എന്നും. മൈതാനത്ത് നാണയം വീണത് ഹെഡ്സിൽ വീണതോടെ പിഴവ് മനസ്സിലാകാത്ത മാച്ച് റഫറി ഷാന്ദ്രെ ഫ്രിറ്റ്സ് ടോസ് പാകിസ്താന് സമ്മാനിച്ച് പിരിഞ്ഞു. പാകിസ്താൻ ആദ്യം ഫീൽഡിങ് തെരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിങ്ങിനയക്കാനും തീരുമാനിച്ചു.

    Toss Controversy 🚨

    india vs Pakistan ICC Women’s World Cup Match Today.

    🇮🇳 Harmanpreet Kaur flips the coin
    🇵🇰 Fatima Sana calls TAILS

    Heads it is says the referee
    Pakistan wins the Toss

    But, it’s 12-0 Now 🔥

    Video 📷#INDWvPAKW #IndianCricket pic.twitter.com/xdodnKYrmy

    — Globally Pop (@GloballyPop) October 5, 2025

    വലിയൊരു അബദ്ധമാണ് കളിക്കു മുമ്പേ എന്ന് പിന്നീട് ടി.വി റി​േപ്ലകളിൽ തിരിച്ചറിഞ്ഞുവെങ്കിലും അപ്പോഴേക്കും കളി പുരോഗമിച്ചിരുന്നു.

    Read Also:  ക്യാപ്റ്റന്മാരുടെ ഹസ്തദാനമില്ല; ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു

    മത്സരത്തിൽ ഇന്ത്യ പാകിസ്താനെ 88 റൺസിന് തോൽപിച്ചു. ഇന്ത്യ ഉയർത്തിയ 248 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 159 റൺസിന് പുറത്തായതോടെയാണ് ഇന്ത്യക്ക് അനായാസ വിജയമെത്തിയത്.

    ആദ്യ ബാറ്റിങ്ങും, ബൗളിങ്ങുമെല്ലാം നിർണായകമാവുന്ന മത്സരങ്ങളിൽ ടോസിലെ വിജയം കളിയുടെ ഗതി തന്നെ തീരുമാനിക്കുന്ന സ്ഥാനത്താണ് മാച്ച് റഫറിക്കും പ്രസന്റർക്കും വൻ അബദ്ധം പിണഞ്ഞത്. എന്നാൽ, തന്റെ കാൾ തിരുത്താത്ത പാകിസ്താൻ നായികയുടെ നിലപാടും വിമർശനത്തിന് വിധേയമായി.



    © Madhyamam

    Pakistan cricket
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Madhyamam
    • Website
    • Facebook
    • X (Twitter)
    • Instagram

    Related Posts

    ര​ഞ്ജി ട്രോ​ഫി: പുതുസീസണിൽ പുതു പ്രതീക്ഷയോടെ കേ​ര​ളം; ഇന്ന് മഹാരാഷ്​ട്രക്കെതിരെ

    October 14, 2025

    ഫിറ്റാണെന്ന് സെലക്ടർമാരെ അറിയിക്കേണ്ടത് എന്‍റെ ജോലിയല്ല, രഞ്ജി കളിക്കാമെങ്കിൽ ഏകദിനത്തിലും പറ്റും -ഷമി

    October 14, 2025

    ഹർഷിത് റാണയുടെ അച്ഛൻ സെലക്ടറല്ല; ശ്രീകാന്തിനെതിരെ ഗൗതം ഗംഭീർ

    October 14, 2025

    നാലുമാസത്തെ പ്രവാസം, ഇന്ത്യയിൽ തിരിച്ചെത്തി കോഹ്ലി; ഓസീസ് പര്യടനത്തിനുള്ള ടീമിനൊപ്പം ചേരും -വിഡിയോ

    October 14, 2025

    ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് ലോക റെക്കോഡ്; വിൻഡീസിനെതിരെ പരമ്പര തൂത്തുവാരി, ജയം ഏഴു വിക്കറ്റിന്

    October 14, 2025

    രഞ്ജി ട്രോഫിയിൽ കണ്ണുനട്ട് കേരളം നാളെ ഇറങ്ങുന്നു

    October 14, 2025

    Comments are closed.

    Recent Posts
    • ര​ഞ്ജി ട്രോ​ഫി: പുതുസീസണിൽ പുതു പ്രതീക്ഷയോടെ കേ​ര​ളം; ഇന്ന് മഹാരാഷ്​ട്രക്കെതിരെ October 14, 2025
    • സീനിയര്‍ ഫുട്‌ബാള്‍: മലപ്പുറവും കാസർകോടും ക്വാര്‍ട്ടറില്‍ October 14, 2025
    • കുഞ്ഞു രാജ്യങ്ങൾ ലോകകപ്പിലേക്ക്; ഏഷ്യൻ കപ്പ് യോഗ്യതപോലുമില്ലാതെ ഇന്ത്യ; സിംഗപ്പൂരിനോട് തോറ്റ് ഛേത്രിയും സംഘവും October 14, 2025
    • ഗസ്സ ഉച്ചകോടിയിൽ ഇൻഫന്റിനോയും; ഇസ്രായേൽ തകർത്ത സ്റ്റേഡിയങ്ങളുടെ പുനർനിർമാണത്തിന് ഫിഫ നേതൃത്വം നൽകും October 14, 2025
    • ഫിറ്റാണെന്ന് സെലക്ടർമാരെ അറിയിക്കേണ്ടത് എന്‍റെ ജോലിയല്ല, രഞ്ജി കളിക്കാമെങ്കിൽ ഏകദിനത്തിലും പറ്റും -ഷമി October 14, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    ര​ഞ്ജി ട്രോ​ഫി: പുതുസീസണിൽ പുതു പ്രതീക്ഷയോടെ കേ​ര​ളം; ഇന്ന് മഹാരാഷ്​ട്രക്കെതിരെ

    October 14, 2025

    സീനിയര്‍ ഫുട്‌ബാള്‍: മലപ്പുറവും കാസർകോടും ക്വാര്‍ട്ടറില്‍

    October 14, 2025

    കുഞ്ഞു രാജ്യങ്ങൾ ലോകകപ്പിലേക്ക്; ഏഷ്യൻ കപ്പ് യോഗ്യതപോലുമില്ലാതെ ഇന്ത്യ; സിംഗപ്പൂരിനോട് തോറ്റ് ഛേത്രിയും സംഘവും

    October 14, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.