മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അശ്ലീല ആംഗ്യം കാണിച്ചതിന് ഒരു മത്സര വിലക്ക് നൽകി സൗദി ഫുട്ബോൾ ഫെഡറേഷൻ. ഞായറാഴ്ച നടന്ന അൽ നസർ – അൽ ഷബാബ് മത്സരത്തിന് ശേഷമാണ് വിലക്കിനാസ്പദമായ സംഭവം.
ഫൈനൽ വിസിൽ മുഴങ്ങിയ ശേഷം ആരാധകർ മുഴക്കിയ ‘മെസ്സി’ എന്ന വാചകത്തിന് പ്രതികരണമായിട്ടാണ് റൊണാൾഡോ ഈ ആംഗ്യം കാണിച്ചതെന്നും ആരോപണമുണ്ട്. ടെലിവിഷൻ ക്യാമറകൾ ഈ സംഭവം പകർത്തിയില്ലെങ്കിലും മുൻ കളിക്കാരും നിരൂപകരും ഇതിനെതിരെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇതോടെ, സൗദി ഫുട്ബോൾ ഫെഡറേഷന് 10,000 സൗദി റിയാലും അൽ ഷബാബ് ക്ലബ്ബിന് 20,000 സൗദി റിയാലും റൊണാൾഡോ പിഴയായി നൽകണമെന്ന് സൗദി ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക-ധാർമ്മിക കമ്മിറ്റി വിധിച്ചു. പരാതി ഫയൽ ചെയ്യുന്നതിനുള്ള ചെലവ് ഇതിൽ ഉൾപ്പെടും. ഈ തീരുമാനത്തിന് അപ്പീൽ അനുവദിക്കില്ല.
#SaudiArabia : Reports that #Ronaldo may face 2 match suspension & fine for seemingly obscene gesture in televised match- but some Saudis demanding stronger disciplinary action #بعلبك #لجنه_الانضباط_والاخلاق pic.twitter.com/ulcC8eiRFN
— sebastian usher (@sebusher) February 26, 2024
യൂറോപ്പിൽ ഈ ആംഗ്യം വിജയത്തിന്റെ ചിഹ്നമാണ് എന്നും സാധാരണമാണ് എന്നും റൊണാൾഡോ കമ്മിറ്റിയോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, സൗദി അറേബ്യയിൽ ഇത്തരം ആംഗ്യങ്ങൾ അപമര്യാദയായി കണക്കാക്കപ്പെടുന്നു.