Uncategorized

റെയ്ഞ്ചേഴ്സ് ഇതിഹാസം ബ്രാൻഡ് അന്തരിച്ചു

റെയ്ഞ്ചേഴ്സ് ഇതിഹാസം റാൽഫ് ബ്രാൻഡ് അന്തരിച്ചു

ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളവേട്ടക്കാരിൽ ഒരാളായ റാൽഫ് ബ്രാൻഡിന്റെ വിയോഗത്തിൽ റെയ്ഞ്ചേഴ്സ് ആദരാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന് 89 വയസ്സായിരുന്നു.

ഇബ്രോക്സിലെ ഹാൾ ഓഫ് ഫെയിം ഫോർവേഡായ മുൻ സ്കോട്ട്ലൻഡ് താരം, എബ്രോക്സ് ടീമിനായി 347 മത്സരങ്ങളിൽ നിന്ന് 222 ഗോളുകൾ നേടിയിട്ടുണ്ട്. സ്കോട്ട്ലൻഡിനായി കളിച്ച എട്ട് മത്സരങ്ങളിൽ എട്ട് തവണയും അദ്ദേഹം ലക്ഷ്യം കണ്ടു.

ബ്രാൻഡ് തന്റെ 17-ാം വയസ്സിൽ 1954-ൽ റെയ്ഞ്ചേഴ്സിനായി അരങ്ങേറ്റം കുറിക്കുകയും 1965 വരെ ക്ലബ്ബിനൊപ്പം തുടരുകയും ചെയ്തു.

ഇബ്രോക്സിലുണ്ടായിരുന്ന കാലത്ത് നാല് ലീഗ് കിരീടങ്ങൾ നേടികൊടുത്ത ടീമുകളുടെ ഭാഗമായിരുന്നു അദ്ദേഹം. കൂടാതെ മൂന്ന് സ്കോട്ടിഷ് കപ്പുകളും നാല് സ്കോട്ടിഷ് ലീഗ് കപ്പുകളും അദ്ദേഹം സ്വന്തമാക്കി.

ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ സിറ്റി, സണ്ടർലാൻഡ് എന്നീ ക്ലബ്ബുകളിൽ കളിച്ച ശേഷം, റേത്ത് റോവേഴ്സ്, ഹാമിൽട്ടൻ അക്കാദമികൽ എന്നിവർക്കായി കളിച്ച് ബ്രാൻഡ് സ്കോട്ട്ലൻഡിലേക്ക് തിരിച്ചെത്തി.

“റെയ്ഞ്ചേഴ്സിനായുള്ള റാൽഫ് ബ്രാൻഡിന്റെ സംഭാവനകൾ വലുതാണ്. അദ്ദേഹത്തിന്റെ ഹാൾ ഓഫ് ഫെയിം അംഗീകാരത്തിലൂടെ ക്ലബ്ബിന്റെ എക്കാലത്തെയും വലിയ ഇതിഹാസമായി അദ്ദേഹം എപ്പോഴും ഓർമ്മിക്കപ്പെടും,” ഇബ്രോക്സ് ക്ലബ് പ്രസ്താവനയിൽ വ്യക്തമാക്കി.

© Madhyamam

Noel Anto

Noel Anto

Senior Editor and Contributor at Scoreium.