MLS കപ്പ് നേടി ഒരു വർഷം തികയുമ്പോൾ, ശനിയാഴ്ച നടന്ന മത്സരത്തിൽ ഏഴാം സ്ഥാനക്കാരായ കൊളംബസ് ക്രൂവിനോട് ദയനീയമായി തോറ്റ ഇന്റർ മയാമി ടൂർണമെന്റിൽ നിന്ന് നേരത്തെ പുറത്താകലിന്റെ വക്കിലെത്തി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ കൊളംബസിന്റെ ഒരു താരം ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയിട്ടും, രണ്ടാം സ്ഥാനക്കാരായ മയാമിയെ എതിരല്ലാത്ത മൂന്ന് ഗോളുകൾക്ക് കൊളംബസ് തകർത്തുവിട്ടു. മത്സരത്തിന് മുൻപ് ലയണൽ മെസിക്ക് എം.എൽ.എസ് ഗോൾഡൻ ബൂട്ട് സമ്മാനിച്ചിരുന്നു. തുടർച്ചയായി ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി മെസി മാറിയെങ്കിലും, ഇതിഹാതാരത്തിന്റെ ഉൾപ്പെടെ മയാമിയുടെ പിഴവുകളാണ് മത്സരത്തിൽ പ്രകടമായത്.
മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ തന്നെ കൊളംബസിന് ഗോൾ നേടാൻ അവസരം ലഭിച്ചു. മയാമി ഗോൾകീപ്പർ ഡെയ്ൻ സെന്റ് ക്ലെയർ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിനെ തുടർന്ന് കൊളംബസിന് പെനാൽറ്റി ലഭിച്ചു. ഗൊൺസാലോ ടാപിയ പന്ത് വലയിലെത്തിച്ച് കൊളംബസിന് 1-0ന്റെ ലീഡ് സമ്മാനിച്ചു.
പകുതി സമയത്തിന് മുമ്പ് മെസിയുടെ മൂന്ന് ഷോട്ടുകൾ തടഞ്ഞിട്ട ഗോൾകീപ്പർ പാട്രിക് ഷുൾട്ടെയുടെ മികച്ച സേവുകളാണ് കൊളംബസിന്റെ ലീഡ് കാത്തുസൂക്ഷിച്ചത്.
എന്നാൽ 36-ാം മിനിറ്റിൽ ഗൊൺസാലോ ലുജാൻ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ മയാമിയുടെ നില കൂടുതൽ വഷളായി. 13-ാം മിനിറ്റിൽ എതിർതാരത്തെ കൈകൊണ്ട് ഇടിച്ചതിന് ലുജാം ആദ്യ മഞ്ഞക്കാർഡ് വാങ്ങിയിരുന്നു. തുടർന്ന് സ്റ്റീവൻ മൊറേരയെ കനത്ത രീതിയിൽ ഫൗൾ ചെയ്തതിനാണ് അദ്ദേഹത്തിന് രണ്ടാം മഞ്ഞക്കാർഡും റെഡ് കാർഡും ലഭിച്ചത്. റഫറി അലൻ ചാപ്മാന്റെ തീരുമാനത്തിനെതിരെ മയാമി താരങ്ങൾ തർക്കിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫൗൾ വ്യക്തമായിരുന്നിട്ടും ലുജാൻ ദേഷ്യത്തോടെയാണ് ഗ്രൗണ്ട് വിട്ടത്.
ഇതോടെ ഒരു കളിക്കാരൻ കുറവിലും ഒരു ഗോളിന് പിന്നിലുമായ മയാമിക്ക് ബാക്കി വന്ന 55 മിനിറ്റിലധികം സമയം പിടിച്ചുനിൽക്കേണ്ടി വന്നു. എന്നാൽ ആദ്യ പകുതിയിലെ നാടകീയ രംഗങ്ങൾ അതുകൊണ്ടும் അവസാനിച്ചില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മെസിയും ടാപ്പിയയും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് മെസി ടാപ്പിയയുടെ മുഖത്തേക്ക് ബോൾ എറിയുകയും ചെയ്തു. ഇതിനെത്തുടർന്ന് ഇരുവർക്കും മഞ്ഞക്കാർഡ് ലഭിച്ചു.
തുടർന്ന് കൊളംബസ് മുന്നേറ്റ താരമായ ടാപ്പിയയെ ജേഴ്സിയിൽ പിടിച്ച് വലച്ചതിന് യാനിക് ബ്രൈറ്റിനും മഞ്ഞക്കാർഡ് ലഭിച്ചു. ഇതോടെ ആദ്യ പകുതിയിൽ മാത്രം ആകെ ആറ് മഞ്ഞക്കാർഡുകളാണ് പിറന്നത്. മത്സരം അവസാനിച്ചപ്പോൾ ഇത് ഒരെണ്ണമായി ഉയർന്നു. ഇതിൽ ആറും മയാമി താരങ്ങൾക്കാണ് ലഭിച്ചത്.
രണ്ടാം പകുതിയിൽ പത്ത് പേരുമായി കളിച്ച മയാമിക്കെതിരെ കൊളംബസ് ആക്രമണം കടുപ്പിച്ചു. 52-ാം മിനിറ്റിൽ കൊളംബസിന്റെ ഇരുപതുകാരനായ താരം താഹ ഹബ്രൂൺ ടീമിന്റെ രണ്ടാം ഗോൾ നേടി.
ആറ് മിനിറ്റുകൾക്ക് ശേഷം ടാപ്പിയ മറ്റൊരു ഗോൾ കൂടി നേടിയതോടെ കൊളംബസ് മൂന്ന് ഗോളിന്റെ ലീഡും ആധിപത്യവും ഉറപ്പിച്ചു.
ഈ പരമ്പര ഇനി കൊളംബസിലേക്ക് മാറും. സ്വന്തം തടത്തത്തിൽ കളിക്കുന്ന കൊളംബസിന് അടുത്ത മത്സരത്തിൽ വിജയിച്ച് പരമ്പര സ്വന്തമാക്കാം. അതേസമയം നിലവിലെ ചാമ്പ്യന്മാരായ മയാമിക്ക് അടുത്ത മത്സരത്തിൽ ജീവന്മരണ പോരാട്ടമാകും ഉള്ളത്.
