
സൗദി ക്ലബ്ബായ അൽ നാസർ ബയേൺ ലെവർകുസണിലെ വിക്ടർ ബോണിഫേസിനെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ടീമിൽ നിന്ന് താലിസ്കയുടെ പടിയിറക്കം ഉറപ്പായതോടെയാണ് പകരക്കാരനെ അന്വേഷിക്കുന്നത്.
പ്രമുഖ ഫുട്ബോൾ വാർത്താകേന്ദ്രമായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ബയേണുമായി ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചതായും റൊമാനോ അറിയിച്ചു.
അൽ നാസറിന്റെ പരിഗണനയിലുള്ള മറ്റൊരു താരം ജോൺ ഡുറാനാണ്. എന്നാൽ അസ്റ്റൺ വില്ല താരത്തെ വിട്ടുകൊടുക്കാൻ തയ്യാറല്ല. 2028 വരെയാണ് ബോണിഫേസിന്റെ കരാർ കാലാവധി.
ഈ സീസണിൽ ബുണ്ടസ്‌ലിഗയിൽ 10 മത്സരങ്ങൾ കളിച്ച ബോണിഫേസ് ആറ് ഗോളുകൾ നേടുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്തിട്ടുണ്ട്.
advertisement