ലോകപ്രശസ്ത ഫുട്ബോൾ താരമായ സ്വീറ്റ്സർലാന്റിന്റെ ഷെർഡാൻ ഷാഖിരി ഫ്രീ ഏജന്റായി. അമേരിക്കൻ ക്ലബ്ബായ ചിക്കാഗോ ഫയറുമായുള്ള കരാർ റദ്ദാക്കിയാണ് 32 കാരനായ താരം തന്റെ തീരുമാനമെടുത്തത്. ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
2022 മുതൽ ചിക്കാഗോ ഫയറിലായിരുന്നു ഷാഖിരി. 75 മത്സരങ്ങളിൽ നിന്ന് 16 ഗോളും 13 അസിസ്റ്റും നൽകി. ബയേൺ മ്യൂണിച്ച്, ഇന്റർ മിലാൻ, ലിവർപൂൾ, സ്റ്റോക്ക് സിറ്റി തുടങ്ങിയ ക്ലബ്ബുകളിൽ തിളങ്ങിയ താരമാണ് ഷാഖിരി.
Read Also: റൊണാൾഡോ മാജിക്; അൽ നാസർ ഫൈനലിൽ
ഈ വർഷത്തെ യൂറോ കപ്പിന് ശേഷം സ്വീറ്റ്സർലാന്റ് ദേശീയ ടീമിൽ നിന്നും റിട്ടയർമെന്റ് പ്രഖ്യാപിച്ചിരുന്നു.
ഈ വാർത്തയോടെ ഏത് ക്ലബ്ബിലേക്ക് പോകുമെന്ന കാത്തിരിപ്പിലാണ് ആരാധകർ.