മഡ്രിഡ്: ലോക ഫുട്ബോളിന്റെ തിളക്കമായ ജൂഡ് ബെല്ലിംഗ്ഹാം വീണ്ടും വലിയൊരു നേട്ടം കൈവരിച്ചിരിക്കുന്നു. യുവ താരം ലൂയിസ് വിറ്റണ്‍ എന്ന പ്രശസ്ത ഫാഷന്‍ ബ്രാന്‍ഡിന്റെ അംബാസിഡറായി.
ഇതിനു മുന്‍പ് അഡിഡാസിന്റെ മുഖമായി ഒരുപാട് ശ്രദ്ധ നേടിയ ബെല്ലിംഗ്ഹാം ഇപ്പോള്‍ ലൂയിസ് വിറ്റണിന്റെ തിളക്കത്തിലാണ്.
Read Also: ജനോവയിൽ നിന്ന് ഗുഡ്മുണ്ട്സൺ പോകുന്നു
“ലൂയിസ് വിറ്റണ്‍ കുടുംബത്തില്‍ ചേരാന്‍ സന്തോഷം. ചെറുപ്പം മുതല്‍ ഈ ബ്രാന്‍ഡ് എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. എന്റെ ആദരണീയനായ ഫാറല്‍ വില്യംസിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചിരുന്നു,” ബെല്ലിംഗ്ഹാം പറഞ്ഞു.
ഈ സീസണില്‍ ബെല്ലിംഗ്ഹാം 42 മത്സരങ്ങളില്‍ നിന്ന് 23 ഗോളും 13 അസിസ്റ്റും നല്‍കി. രണ്ട് ദിവസം മുന്‍പ് റയല്‍ മഡ്രിഡ് അറ്റലന്റയെ 2-0ന് തോല്‍പ്പിച്ച് സൂപ്പര്‍ കപ്പും നേടിയിരുന്നു.