റിയൽ മാഡ്രിഡ് യുവ മിഡ്ഫീൽഡർ ഫ്രാങ്കോ മാസ്റ്റൻടുവോനോയെ ടീമിലെത്തിക്കാൻ നീക്കങ്ങൾ നടത്തുന്നുവെന്നുള്ള റിപ്പോർട്ടുകൾ തള്ളിയിരിക്കുകയാണ് റിവർ പ്ലേറ്റ് പ്രസിഡന്റ് ജോർജ് ബ്രിറ്റോ.
ലോകത്തിലെ മികച്ച യുവതാരങ്ങളെ ടീമിലെത്തിക്കുക എന്നതാണ് റിയൽ മാഡ്രിഡിന്റെ ട്രാൻസ്ഫർ തന്ത്രമാണ്. അതിന്റെ ഭാഗമായി അർജന്റീനയുടെ 17 കാരനായ ഫ്രാങ്കോ മാസ്റ്റൻടുവോനോയെ ലക്ഷ്യമാക്കിയിരുന്നു. എന്നാൽ രണ്ട് ക്ലബ്ബുകൾക്കും ഇക്കാര്യത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്ന് ബ്രിറ്റോ വ്യക്തമാക്കി.
സ്പാനിഷ് മാധ്യമങ്ങൾ പ്രകാരം, 17 കാരനായ മാസ്റ്റൻടുവോ റിയൽ മാഡ്രിഡുമായി കരാർ ഒപ്പിട്ടിട്ടുണ്ടെന്നാണ്. റിയൽ മാഡ്രിഡ് 25 മില്യൺ യൂറോയുടെ ബിഡ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇത് തള്ളിയിരിക്കുകയാണ് റിവർ പ്ലേറ്റ് പ്രസിഡന്റ്.
“ഫ്രാങ്കോ മാസ്റ്റൻടുവോയ്ക്കായി റിയൽ മാഡ്രിഡുമായി ഒരു ചർച്ചയും നടക്കുന്നില്ല. ഫ്ലോറെന്റിനോ പെരെസുമായോ മറ്റാരെയും അല്ലെങ്കിൽ. മറ്റൊരു കാരണത്താൽ ഒരു കൂടിക്കാഴ്ച നടന്നിരുന്നു. താരം വളരെ ശാന്തനും റിവറിൽ വളരെ സന്തുഷ്ടനുമാണ്,” ബ്രിറ്റോ ESPN-നോട് പറഞ്ഞു.
മാസ്റ്റൻടുവോനോയ്ക്ക് 2026-ന്റെ അവസാനം വരെ കരാറുണ്ട്. താരത്തിന്റെ റിലീസ് ക്ലോസ് 45 മില്യൺ യൂറോയാണ്. എന്നാൽ ട്രാൻസ്ഫർ വിൻഡോയുടെ അവസാന 10 ദിവസങ്ങളിൽ ഈ തുക 50 മില്യൺ യൂറോയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷെ, ഈ ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരത്തെ കൊണ്ട് വരാൻ ഉദ്ദേശമില്ലെന്ന് കാർലോ ആഞ്ചെലോട്ടി പറഞ്ഞിരുന്നു.
എന്നിരുന്നാലും, യുവതാരത്തിന്റെ കരാർ അവസാന വർഷത്തിൽ പ്രവേശിക്കുകയാണെങ്കിൽ ഒരു പക്ഷെ താരത്തിന്റെ ഫീസ് കുറയും. അത്കൊണ്ട്, റിയൽ മാഡ്രിഡ് റിവറുമായി ചർച്ച നടത്തുകയാണെങ്കിൽ റിവർ പ്ളേറ്റ് കാത്തിരിക്കാൻ സാധ്യതയില്ല.