
കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിന്റെ ചരിത്രത്തിൽ ഇടം നേടി! യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഹാട്രിക് നേടിയാണ് എംബാപ്പെ ഈ നേട്ടം കൈവരിച്ചത്. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ രണ്ട് ഗോളുകളും രണ്ടാം പകുതിയിൽ ഒരു ഗോളും എംബാപ്പെ നേടി.
ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ നോക്കൗട്ട് റൗണ്ടിൽ മൂന്നോ അതിലധികമോ ഗോളുകൾ നേടുന്ന റയൽ മാഡ്രിഡിന്റെ നാലാമത്തെ കളിക്കാരനെന്ന റെക്കോർഡ് എംബാപ്പെ സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോ, കരിം ബെൻസെമ, ബ്രസീലിയൻ റൊണാൾഡോ എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടത്തിലൂടെ റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരുടെ പട്ടികയിലേക്ക് എംബാപ്പെയും എത്തിച്ചേർന്നു.
Real Madrid players who have scored 3+ goals in a Champions League knockout tie:
— Al Nassr Zone (@TheNassrZone) February 19, 2025
— CRISTIANO (9 times)
— Karim Benzema (4 times)
— Ronaldo Nazario
— Mbappe 🆕 pic.twitter.com/VUurqvLWXq
മാത്രമല്ല, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിന് ശേഷം ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന്റെ ഏറ്റവും വേഗതയേറിയ ഗോൾ നേടിയതും എംബാപ്പെയാണ്.