
റയൽ മാഡ്രിഡ് താരം റോഡ്രിഗോയെ സൗദി ക്ലബ്ബുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന വാർത്തകൾക്കിടെ താരം തന്നെ രംഗത്ത്. റയൽ മാഡ്രിഡ് വിടാൻ തനിക്ക് ഉദ്ദേശമില്ലെന്ന് റോഡ്രിഗോ വ്യക്തമാക്കി.
മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
“എനിക്ക് റയൽ മാഡ്രിഡിൽ തുടരണം, ഞാൻ ഇവിടെ സന്തോഷവാനാണ്. സൗദി ക്ലബ്ബുകളുടെ ഓഫറിനെ കുറിച്ച് എനിക്ക് കൂടുതൽ അറിയില്ല. അതൊക്കെ എന്റെ പിതാവിന്റെയും ഏജന്റിന്റെയും കാര്യങ്ങളാണ്. ക്ലബ്ബിന് എന്തെങ്കിലും ഓഫറുകൾ ലഭിച്ചോ എന്ന് എനിക്കറിയില്ല”, റോഡ്രിഗോ പറഞ്ഞു.
ഈ സീസണിൽ റോഡ്രിഗോ മികച്ച ഫോമിലാണ്. 31 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 8 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.
റയൽ മാഡ്രിഡിനെതിരായ മത്സരത്തിന് മുമ്പ്, മാഞ്ചസ്റ്റർ സിറ്റിയേക്കാൾ മികച്ച രീതിയിൽ റയൽ മാഡ്രിഡ് പരിക്കിന്റെ പ്രതിസന്ധി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പെപ് ഗാർഡിയോള സമ്മതിച്ചു.