Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ക്ല​ബ് ലോ​ക​ക​പ്പ്; സെ​മി​യി​ലേ​ക്കാ​ര്?
    • ഡിയാഗോ, ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല
    • ഫുട്ബോൾ ട്രാൻസ്ഫർ വാർത്തകൾ: എവർട്ടൺ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ടോട്ടൻഹാം
    • വിമാനയാത്ര വേണ്ടെന്ന് ഡോക്ടർമാർ; കരമാർഗം യു.കെ പിടിക്കാനുള്ള യാത്ര; ഒടുവിൽ വൻദുരന്തം, ഫുട്ബാൾ ലോകത്തെ കണ്ണീരിലാഴ്ത്തി ജോട്ടയുടെ വിയോഗം
    • ‘വിശ്വസിക്കാൻ സാധിക്കുന്നില്ല, ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യും’; ജോട്ടയുടെ വിയോഗത്തിൽ അനുശോചിച്ച് ക്രിസ്റ്റ്യാനോ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Friday, July 4
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»വെൽകം ബാക്ക്, ക്യാപ്റ്റൻ; വിരമിക്കൽ പിൻവലിച്ച് സുനിൽ ഛേത്രി; ബംഗ്ലാദേശിനെതിരെ കളിക്കും
    Football

    വെൽകം ബാക്ക്, ക്യാപ്റ്റൻ; വിരമിക്കൽ പിൻവലിച്ച് സുനിൽ ഛേത്രി; ബംഗ്ലാദേശിനെതിരെ കളിക്കും

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadMarch 6, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    Share
    Facebook Twitter Telegram WhatsApp

    ന്യൂഡൽഹി: കഴിഞ്ഞ വർഷം അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച ഇന്ത്യയുടെ സ്റ്റാർ സ്ട്രൈക്കർ സുനിൽ ഛേത്രി വീണ്ടും ദേശീയ ടീമിന്റെ ജഴ്സിയണിയാനെത്തുന്നു. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ അഭ്യർഥന മാനിച്ചാണ് 40കാരന്റെ തിരിച്ചുവരവ്.

    മാർച്ച് 25ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മൂന്നാം റൗണ്ട് മത്സരത്തിൽ ഛേത്രി കളിക്കും. അതിനു മുമ്പ് 19ന് മാലദ്വീപിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിലും ഛേത്രി ഇറങ്ങുമെന്നാണ് റിപ്പോർട്ട്. തുടർന്നും താരത്തിന്റെ സേവനം ഇന്ത്യൻ ടീമിനുണ്ടാവും. ഇന്ത്യയുടെ എക്കാലത്തെയും ടോപ് ഗോൾ സ്കോററാണ് ഛേത്രി. രാജ്യത്തിന് വേണ്ടി ഏറ്റവുമധികം കളിച്ചതും ദേശീയ ടീമിനെ കൂടുതൽ തവണ നയിച്ചതും ഇദ്ദേഹംതന്നെ.

    അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച ശേഷം ക്ലബ് ഫുട്ബാളിൽ തുടരുന്ന ഛേത്രി ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്.സിക്കായി മിന്നുംപ്രകടനമാണ് കാഴ്ചവെക്കുന്നത്. സീസണിൽ ഇതുവരെ ബംഗളൂരുവിനായി 12 തവണ വല ചലിപ്പിച്ച് ഗോൾവേട്ടയിൽ ഇന്ത്യൻ താരങ്ങളിൽ ഒന്നാംസ്ഥാനത്താണ്. 2024 ജൂൺ ആറിന് കൊൽക്കത്ത സാൾട്ട് ലേക് സ്റ്റേഡിയത്തിൽ കുവൈത്തിനെതിരെ നടന്ന ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തോടെയാണ് ഛേത്രി വിരമിച്ചത്.

    Read Also:  ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    150 മത്സരങ്ങളിൽ 94 അന്താരാഷ്ട്ര ഗോളുകൾ ഛേത്രിയുടെ പേരിലുണ്ട്. ക്യാപ്റ്റൻ, ലീഡർ, ലെജൻഡ്…മാർച്ചിൽ ഫിഫ അന്താരാഷ്ട്ര ജാലകത്തിലേക്ക് ഇന്ത്യൻ ടീമിൽ മടങ്ങിയെത്തുമെന്ന് എ.ഐ.എഫ്.എഫ് ഛേത്രിയുടെ ചിത്രത്തോടെ എക്സിൽ കുറിച്ചു. ഛേത്രിയുടെ വിരമിക്കലോടെ ബ്ലൂ ടൈഗേഴ്സിന്റെ പ്രകടനം തീർത്തും മോശമായിട്ടുണ്ട്. 2024ൽ ഒരു ജയം പോലും നേടാനായിരുന്നില്ല ടീമിന്. മാലദ്വീപിനും ബംഗ്ലാദേശിനുമെതിരായ മത്സരങ്ങൾക്ക് ഷില്ലോങ് ജവഹർലാൽ നെഹ്റു സ്റ്റേഡിയമാണ് വേദിയാവുക.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/OvNcGkH

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleനെയ്മർ ഈസ് ബാക്ക്! അർജന്‍റീന, കൊളംബിയ ടീമുകൾക്കെതിരായ മത്സരത്തിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു
    Next Article വൺ ലാസ്റ്റ് ടൈം @ കൊച്ചി

    Related Posts

    ക്ല​ബ് ലോ​ക​ക​പ്പ്; സെ​മി​യി​ലേ​ക്കാ​ര്?

    July 4, 2025

    ഡിയാഗോ, ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല

    July 4, 2025

    വിമാനയാത്ര വേണ്ടെന്ന് ഡോക്ടർമാർ; കരമാർഗം യു.കെ പിടിക്കാനുള്ള യാത്ര; ഒടുവിൽ വൻദുരന്തം, ഫുട്ബാൾ ലോകത്തെ കണ്ണീരിലാഴ്ത്തി ജോട്ടയുടെ വിയോഗം

    July 3, 2025

    ‘വിശ്വസിക്കാൻ സാധിക്കുന്നില്ല, ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യും’; ജോട്ടയുടെ വിയോഗത്തിൽ അനുശോചിച്ച് ക്രിസ്റ്റ്യാനോ

    July 3, 2025

    മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചു, റോഡിൽനിന്ന് തെന്നിമാറി, ലംബോർഗിനിക്ക് തീപിടിച്ചു; ഡിയോഗോ ജോട്ടയുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടം ഇങ്ങനെ…

    July 3, 2025

    ‘ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല’, ഡിയോഗോ ജോട്ടയുടെ അവസാനത്തെ സ​ന്ദേശം ഇതായിരുന്നു…

    July 3, 2025
    Latest

    ക്ല​ബ് ലോ​ക​ക​പ്പ്; സെ​മി​യി​ലേ​ക്കാ​ര്?

    July 4, 2025By Rizwan Abdul Rasheed

    അൽ ഹിലാൽ താരങ്ങൾ പരിശീലനത്തിൽഫ്ലോ​റി​ഡ: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ര​ണ്ട്…

    ഡിയാഗോ, ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല

    July 4, 2025

    ഫുട്ബോൾ ട്രാൻസ്ഫർ വാർത്തകൾ: എവർട്ടൺ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ടോട്ടൻഹാം

    July 4, 2025

    വിമാനയാത്ര വേണ്ടെന്ന് ഡോക്ടർമാർ; കരമാർഗം യു.കെ പിടിക്കാനുള്ള യാത്ര; ഒടുവിൽ വൻദുരന്തം, ഫുട്ബാൾ ലോകത്തെ കണ്ണീരിലാഴ്ത്തി ജോട്ടയുടെ വിയോഗം

    July 3, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.